കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യജീവികളോട് അറപ്പെന്ന് സൂരജ്; പോലീസ് കള്ളങ്ങൾ പൊളിച്ചടുക്കിയ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കൊല്ലം; അഞ്ചൽ ഉത്ര കൊലക്കേസിലെ പുതിയ വെളിപ്പെടുത്തലുകൾ മലയാളി മനസാക്ഷിയെ ഞെട്ടിക്കുകയാണ്. കൊടും ക്രൂരതയാണ് സൂരജ് ഉത്രയോട് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. കേസ് അപൂർവ്വങ്ങളിൽ അപൂർന്നമാണെന്നും വ്യത്യസ്ത ശൈലി ഉപയോഗിച്ചാണ് സൂരജ് കൊല നടത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഉത്രയുടെ കൊലയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു തുടക്കത്തിൽ സൂരജ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസിന്റെ ചില നിര്‍ണായക ചോദ്യങ്ങളാണ് സൂരജിനെ കുടുക്കിയത്.

 പാമ്പ് കടിക്കുന്നത്

പാമ്പ് കടിക്കുന്നത്

മാർച്ച് രണ്ടിനായിരുന്നു ഉത്രയെ പാമ്പ് കടിക്കുന്നത്. രാത്രി 12.45 ഓടെയായിരുന്നു ഇക്കാര്യം സൂരജ് അഞ്ചൽ പോലീസിനെ അറിയിക്കുന്നത്. അതേസമയം ഉത്രയെ താലൂക്കാശുപത്രിയിൽ പുലർച്ചെ 3.30 നാണ് എത്തിച്ചത്. വീട്ടിൽ നിന്നും 15 മിനിറ്റ് മാത്രം ദൂരത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് ഉത്രയെ കൊണ്ടുപോകുന്നത് വൈകിയത് എന്തുകൊണ്ട് വൈകിയെന്ന പോലീസിന്റെ ചോദ്യമാണ് സൂരജിന് ആദ്യ കുരിക്ക് തീർത്തത്.

 ജനലിന് അരികിൽ

ജനലിന് അരികിൽ

എസി മുറിയായിരുന്നു സൂരജിന്റേത്. രാത്രി മുറിയുടെ ജനൽ അടച്ചിരുന്നുവെന്നായിരുന്നു അമ്മ നൽകിയ മൊഴി. എന്നാൽ പോലീസിനോട് സൂരജ് പറഞ്ഞത് ജനൽ വഴിയാണ് പാമ്പ് മുറിയിൽ കയറിയതെന്നാണ്. അങ്ങനെയെങ്കിൽ ജനലിന് തൊട്ട് അടുത്ത് കിടന്നിരുന്ന സൂരജിനാണ് ആദ്യം കടിയേൽക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ സൂരജിന്റെ ഈ മൊഴിയും പോലീസ് തള്ളി.

 സൈബർ നിരീക്ഷണത്തിലാക്കി

സൈബർ നിരീക്ഷണത്തിലാക്കി

ഇതോടെ സൂരജിനെ പോലീസ് സൈബർ നിരീക്ഷണത്തിലാക്കി. ഈ പരിശോധനയിലാണ് യുട്യബിൽ സൂരജ് കഴിഞ്ഞ ആറ് മാസമായി പാമ്പുകളെ കുറിച്ചുള്ള ഗവേഷണം നടത്തുകയാണെന്ന് പോലീസ് കണ്ടെത്തിയത്. ആദ്യം തനിക്ക് വന്യ ജീീവികളോട് അറപ്പും വെറു്പുമാണെന്നായിരുന്നു സൂരജ് പറഞ്ഞത്. എന്നാൽ സുരേഷിനെ അറസ്റ്റ് ചെയ്തതോടെ സൂരജിന് രണ്ട് വിഷ പാമ്പുകളെ നൽകിയിരുന്നതായി സുരേഷ് മൊഴി നൽകി.

 നിർണായക തെളിവ്

നിർണായക തെളിവ്

ഇതെല്ലാം സൂരജിന് കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്താൻ പോലീസിന് എളുപ്പമായി. അതിനിടെ അഞ്ചൽ ഉത്ര കേസിൽ പാമ്പിന്റെ പോസ്റ്റുമാർട്ടം ഇന്ന് ഉച്ചയോടെ പൂർത്തിയായി. പുറത്തെടുത്ത് പാമ്പിൽ നിന്നും നിർണായക തെളിവുകളാണ് ലഭിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പാമ്പിന്റെ എല്ല്, പല്ല്, തലച്ചോർ എന്നിവ ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം

ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

 കര്‍ണാടകയില്‍ അമ്പലങ്ങള്‍ തുറക്കാന്‍ അനുമതി; പള്ളികളും തുറക്കണമെന്ന് പ്രതിപക്ഷം കര്‍ണാടകയില്‍ അമ്പലങ്ങള്‍ തുറക്കാന്‍ അനുമതി; പള്ളികളും തുറക്കണമെന്ന് പ്രതിപക്ഷം

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!

English summary
This is how police caught suraj in Anchal Uthra case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X