കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവാസ സ്ഥലത്ത് അറവ് മാലിന്യം തളളി, സിസിടിവി കുടുക്കി, മൂന്ന് പേർ വാഹനമടക്കം പിടിയിൽ

Google Oneindia Malayalam News

കൊല്ലം: കൊല്ലം കണ്ണന്നൂരിൽ പൊതുസ്ഥലത്ത് മാലിന്യം തളളിയ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം തളളാൻ ഉപയോഗിച്ച വാഹനം അടക്കമാണ് മൂന്ന് പേർ കണ്ണന്നൂർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഈ വാഹനം റോഡിൽ അലക്ഷ്യമായി അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പോകുന്നത് സിസിടിവിൽ കുടുങ്ങിയിരുന്നു. മാത്രമല്ല പ്രദേശത്തെ ജനങ്ങളും അറവ് മാലിന്യങ്ങൾ വഴിയിൽ തളളുന്നതിന് എതിരെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് പോലീസ് ലോറിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങളുടേയും പൊതുജനങ്ങളുടേയും സഹായത്തോടെയാണ് പ്രതികളെ കണ്ണന്നൂർ പോലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ , പെരുമ്പുഴ റിയാസ് മൻസിലിൽ നവാസ് (31), സഹായിയായ പെരുമ്പുഴ പണയിൽ പുത്തൻ വീട്ടിൽ ഷമീർ (34) , വാഹനത്തിന്റെ ആർസി ഉടമയായ കിളികൊല്ലൂർ , അമ്പലത്ത് വിള വീട്ടിൽ ഷമീർ (36) എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

LORRY

ലോക്ക്ഡൌണിന്റെ മറവിൽ രാത്രി കാലങ്ങളിൽ അറവ് മാലിന്യം പൊതു നിരത്തിലൂടെ കടത്തികൊണ്ടു പോകുന്നത് പതിവായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത്തരത്തിൽ ജനവാസ സ്ഥലത്ത് അറവ് മാലിന്യം തള്ളിയത് വലിയ പ്രതിഷേധത്തിന് കാരണമായി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും പഞ്ചായത്ത് ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെടുമ്പന പഞ്ചായത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവ് ശാലകൾക്കെതിരെ പഞ്ചായത്ത് അധികൃതർക്കും മറ്റും സ്റ്റേഷൻ ഹൌസ് ഓഫീസർ റിപ്പോർട്ട് നല്കിയിട്ട്. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളിൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാർ അറിയിച്ചു. എസ് എച്ച്ഒ യു പി വിപിൻ കുമാറിന്റെ നേതൃത്വ ത്തിൽ എസ് ഐ നിയാസ്, എസ് ഐ രാജേന്ദ്രൻ പിള്ള, സിപിഒ മാരായ സന്തോഷ് കുമാർ, സുരേഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.

അർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതിഅർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി

'തിരിച്ച് ബാപ്പയുടെ റൂമിലെത്തിയ സിസ്റ്ററുടെ കരച്ചിലാണ് കേട്ടത്'! മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്!'തിരിച്ച് ബാപ്പയുടെ റൂമിലെത്തിയ സിസ്റ്ററുടെ കരച്ചിലാണ് കേട്ടത്'! മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്!

കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!

English summary
Three arrested for dumping waste on road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X