• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്, ഒരു വയസ്സുകാരി ഉൾപ്പെടെ 7 പേർക്ക് ഇന്ന് കൊവിഡ് രോഗമുക്തി

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്നു പേര്‍ക്ക്. ഇതോടെ കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഉളളവരുടെ എണ്ണം 91 ആയി. ഇന്ന് 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14,770 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 110 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളിലും മറ്റ് സ്ഥാപന നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം 14660 ആണ്.

ജില്ലയില്‍ ഇന്ന് അഞ്ച് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഓച്ചിറ സ്വദേശികളായ രണ്ടു പേര്‍ക്കും ഉളിയക്കോവില്‍ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയൊടൊപ്പം കുവൈറ്റില്‍ നിന്നും എത്തിയ ഓച്ചിറയിലെ അഞ്ചു വയസുള്ള ആണ്‍കുട്ടി ജൂണ്‍ ഒന്നിന് ഐ എക്‌സ്-1396 വിമാനത്തിലാണ് വന്നത്. ഓച്ചിറയില്‍ ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മ നേരത്തേ കോവിഡ് പോസിറ്റീവായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓച്ചിറ മേമന സ്വദേശി(29 വയസ്) മെയ് 31 എഐ-928 റിയാദ്-തിരുവന്തപുരം ഫ്‌ളൈറ്റില്‍ എത്തി ജൂണ്‍ അഞ്ചുവരെ സ്ഥാപന നിരീക്ഷണത്തിലും അതിന് ശേഷം ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു. ഉളിയക്കോവില്‍ സ്വദേശിനി(48 വയസ്) ജൂണ്‍ നാലിന് മുംബൈയില്‍ നിന്നും ഐ വി-325 എയര്‍ ഏഷ്യ വിമാനത്തില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

cmsvideo
    POSITIVE STORY: കോവിഡ് പരിശോധനയിൽ പാലക്കാട് സ്വയം പര്യാപ്തമായി

    ഒരു വയസുകാരി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്ന് രോഗമുക്തി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കല്‍ സ്വദേശിനി(24), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ചവരായ 45 വയസുള്ള മേലില സ്വദേശിനി, 51 വയസുള്ള തൃക്കരുവ സ്വദേശി എന്നിവരും ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ചവറ സ്വദേശി(39 വയസ്), തൃക്കോവില്‍വട്ടം സ്വദേശി(50 വയസ്) എന്നിവരും ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(31 വയസ്) എന്നിവരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏഴുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

    'ഒരു ഹായ് ഇവിടേം, മൃഗങ്ങളെ സെക്സ് ചെയ്യുന്ന വീഡിയോ വരെ അയക്കുന്ന സെക്ഷ്വല്‍ ദരിദ്രവാസികൾ'! കുറിപ്പ്

    English summary
    Three more Covid 19 cases confirmed in Kollam today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X