കൊട്ടിയത്ത് കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ടിപ്പര്‍ ഡ്രൈവര്‍ മാതൃകയായി
കൊല്ലം: കൊട്ടിയം ജംഗ്ഷന് സമീപം വച്ച് കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ടിപ്പര്‍ ഡ്രൈവര്‍ മാതൃകയായി. 08.12.2020 തീയതി കൊട്ടിയം ജംഗ്ഷന് സമീപം വച്ച് കളഞ്ഞ് കിട്ടിയ 1 പവന്റെ മാലയാണ് ഉടമസ്ഥയായ കിഴവൂര്‍ സ്വദേശിനി പാരിഷാ ബീവിക്ക് ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണനല്ലൂര്‍ സ്വദേശി ചെട്ടിവിള വീട്ടില്‍ ജിജോ തിരികെ നല്‍കി മാതൃകയായത്.

കെ എസ് എഫ് ഇ യില്‍ പോയി തിരികെ വരും വഴി പാരിഷ ബീവിയുടെ 1 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഏതോ വിധം നഷ്ടപ്പെട്ടിരുന്നു. ഇതറിയാതെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം പാരിഷ ബീവി അറിയുന്നത്. കളഞ്ഞു കിട്ടിയ മാല അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ കാണിച്ച് സ്വര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെ വാര്‍ത്തയറിഞ്ഞ് മാലയുടെ അടയാള സഹിതം സ്റ്റേഷനില്‍ ഹാജരായ പാരിഷ ബീവിക്ക് കൊട്ടിയം പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ സുജിത് ജി നായരുടെയും മറ്റും സാന്നിദ്ധ്യത്തില്‍ 11.12.2020 തീയതി ജിജോ, പാരിഷ ബീവിക്ക് മാല തിരികെ നല്‍കി












Click it and Unblock the Notifications