കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയത്ത് കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ടിപ്പര്‍ ഡ്രൈവര്‍ മാതൃകയായി

Google Oneindia Malayalam News

കൊല്ലം: കൊട്ടിയം ജംഗ്ഷന് സമീപം വച്ച് കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ടിപ്പര്‍ ഡ്രൈവര്‍ മാതൃകയായി. 08.12.2020 തീയതി കൊട്ടിയം ജംഗ്ഷന് സമീപം വച്ച് കളഞ്ഞ് കിട്ടിയ 1 പവന്റെ മാലയാണ് ഉടമസ്ഥയായ കിഴവൂര്‍ സ്വദേശിനി പാരിഷാ ബീവിക്ക് ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണനല്ലൂര്‍ സ്വദേശി ചെട്ടിവിള വീട്ടില്‍ ജിജോ തിരികെ നല്‍കി മാതൃകയായത്.

kollam

കെ എസ് എഫ് ഇ യില്‍ പോയി തിരികെ വരും വഴി പാരിഷ ബീവിയുടെ 1 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഏതോ വിധം നഷ്ടപ്പെട്ടിരുന്നു. ഇതറിയാതെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം പാരിഷ ബീവി അറിയുന്നത്. കളഞ്ഞു കിട്ടിയ മാല അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ കാണിച്ച് സ്വര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഫേസ്ബുക്കിലൂടെ വാര്‍ത്തയറിഞ്ഞ് മാലയുടെ അടയാള സഹിതം സ്റ്റേഷനില്‍ ഹാജരായ പാരിഷ ബീവിക്ക് കൊട്ടിയം പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ സുജിത് ജി നായരുടെയും മറ്റും സാന്നിദ്ധ്യത്തില്‍ 11.12.2020 തീയതി ജിജോ, പാരിഷ ബീവിക്ക് മാല തിരികെ നല്‍കി

സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കും; എന്റെ വോട്ട് സംഘപരിവാറിനെതിരെ: ബിന്ദു അമ്മിണിസ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കും; എന്റെ വോട്ട് സംഘപരിവാറിനെതിരെ: ബിന്ദു അമ്മിണി

കോട്ടയത്ത് 416 പേർക്ക് കൊവിഡ്: 414 പേർക്കും സമ്പർക്കബാധ, 43 കുട്ടികൾക്കും രോഗം!! കോട്ടയത്ത് 416 പേർക്ക് കൊവിഡ്: 414 പേർക്കും സമ്പർക്കബാധ, 43 കുട്ടികൾക്കും രോഗം!!

സിപിഎമ്മും എസ്ഡിപിഐയും 62 സീറ്റില്‍ ധാരണയെന്ന് മുസ്ലിം ലീഗ്; നിഷേധിച്ച് ഇരുപാര്‍ട്ടികളുംസിപിഎമ്മും എസ്ഡിപിഐയും 62 സീറ്റില്‍ ധാരണയെന്ന് മുസ്ലിം ലീഗ്; നിഷേധിച്ച് ഇരുപാര്‍ട്ടികളും

English summary
tipper driver returned the necklace lost in Kottiyam to the owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X