കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാപ്പ് തുറന്നെങ്കിലും കുടിയന്മാര്‍ക്ക് നിരാശ, കള്ള് കിട്ടാന്‍ വൈകും, കിട്ടിയാലും കള്ളുകുടി വീട്ടില്‍

Google Oneindia Malayalam News

കൊല്ലം: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ ഇന്ന് പ്രവര്‍ത്താനാനുമതി ലഭിച്ചെങ്കിലും തുറന്നു പ്രവര്‍ത്തിച്ച ഷാപ്പുകളുടെ എണ്ണത്തില്‍ വന്‍ കുറവ്. കള്ളിന്റെ ുത്പാദനം കുറഞ്ഞതാണ് ഇതിന്റെ പ്രധാനകാരണം. ഇന്ന് കള്ളുമായി പാലക്കാട് നിന്നും പുറപ്പെട്ടത് പത്തിലൊന്ന് വണ്ടികള്‍ മാത്രമാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്നവരും വില്‍ക്കുന്നവരും മാസ്‌ക് നിര്‍ഡബന്ധമായും ധരിക്കണം. പാര്‍സലായി മാത്രമേ കള്ള ലഭിക്കുകയുള്ളൂ. ഒരു സമയത്ത് അഞ്ച് പേര്‍ക്ക് മത്രമേ കള്ള് ലഭിക്കുകയുള്ളൂ. കൂടാതെ ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കാനോ വില്‍ക്കാനോ അനുമതിയില്ല.

toddy

തെങ്ങ് ചെത്തുള്ള പ്രധാനമേഖലകളിലെല്ലാം കടുത്ത ക്ഷാമമാണെന്ന് വിതരണക്കാര്‍ പറയുന്നു. കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഷാപ്പുകളുള്ള മേഖലയായ കരുനാഗപ്പള്ളിയില്‍ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ജില്ലില്‍ ആകെയുള്ള 233 ഷാപ്പുകളില്‍ 27 എണ്ണം മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. ഷാ്പ്പുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതോടെ ദിവസങ്ങള്‍ക്ക് മുന്നേ ചെത്തുന്നതിനായി ഒരുക്കിയിരുന്നു. 15 മുതല്‍ 20 ദിവസം വേണം കള്ള് പൂര്‍ണമായും ലഭിക്കാന്‍. ഇനിയും കൂടുതല്‍ ദിവസം വേണം പൂര്‍ണതോതില്‍ കള്ള ലഭിക്കാന്‍. മാര്‍ച്ചുമുതല്‍ മേയ്വരെയുള്ള മാസങ്ങളിലാണ് കള്ളിന് ഏറ്റവുമധികം വില്‍പ്പന. ഇക്കാലത്ത് ചെത്ത് നിര്‍ത്തിവെച്ചതിനാല്‍ ഇനി കള്ളിന്റെ അളവ് കൂടണമെങ്കില്‍ മഴപെയ്യണം. അപ്പോഴേക്കും ഡിമാന്‍ഡ് കുറയും.

എന്നാല്‍ വിദേശമദ്യം ഉപയോഗിക്കുന്നവര്‍ കള്ള് ഷാപ്പുകളിലേക്ക് വാങ്ങാനെത്തുമെന്നാണ് കരുതുന്നത്. ശരാശരി 100 ലിറ്ററാണ് ഷാപ്പുകളിലെ പ്രതിദിന വില്‍പ്പന. ഇരുന്ന കഴിക്കാന്‍ അനുമതിയില്ലാത്തത് കൊണ്ട് ഷാപ്പിലെ പ്രധാന വിഭവങ്ങളുടെ വില്‍പ്പനയും തകൃതിയായി നടക്കില്ല. തെങ്ങൊന്നിന് ശരാശരി രണ്ടുലിറ്റര്‍ കള്ളാണ് ദിവസേന ലഭിക്കുക. മുന്തിയയിനം തെങ്ങിന് കൂടുതല്‍ ലഭിക്കും. ലേലം നടക്കാത്തയിടങ്ങളില്‍ ഷാപ്പുനടത്താന്‍ തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് കള്ളുവ്യവസായ തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ എം. സുരേന്ദ്രന്‍ പറഞ്ഞു.......

Recommended Video

cmsvideo
kerala government planning to increase liquor price

അതേസമയം, കള്ളു ഷാപ്പുകള്‍ തുറക്കുന്നതോടെ കൃത്രിമ കള്ള് വന്‍തോതില്‍ അതിര്‍ത്തി കടന്നെത്താന്‍ സാധ്യതയുണ്ടെന്നാണ് എക്‌സൈസ് കമ്മിഷണറുടെ മുന്നറിയിപ്പ്. കള്ളുകളുടെ കടത്തും വിതരണവും കൃത്യമായി പരിശോധിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ എല്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Lockdown: Toddy Shop's in Kerala to open today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X