Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആലപ്പുഴ: കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. ചവറ നടുവത്ത് തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ ( 34) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജൂണ്‍ 3ന് ആണ് കേസിന് അസ്പദമായ സംഭവം.

arrest

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

കൊവിഡ് ബാധിച്ച് അബോധവാസ്ഥയിലായ രോഗിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. പഞ്ചായത്തിന്റെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതി. വീട്ടില്‍ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ, കൂടെ പുരുഷന്മാര്‍ വേണ്ടെന്നും രോഗിയായ സ്ത്രീക്കൊപ്പം സ്ത്രീ തന്നെ മതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.

യാത്രക്കിടെ വണ്ടി നിര്‍ത്തി കയ്യുറ എടുക്കാന്‍ ആശുപത്രിയില്‍ ഇറങ്ങി. ശേഷം ആംബുലന്‍സില്‍ വന്ന് സ്ത്രിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എന്നാല്‍ സമീപത്തൂടെ മറ്റൊരു വണ്ടി കടന്നുപോയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗി മരണപ്പെട്ടിരുന്നു. പിന്നീടാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Relaxation in one month long lockdown in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+