കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഏഴ് കോണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഴുകോണ്‍ വട്ടമണ്‍കാവില്‍ വച്ചു നമ്പര്‍ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനുവിനെ ഇടിച്ചു വീഴ്ത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
മുന്നോട്ട് പോയ കാര്‍ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇപ്പോഴത്തെ സംഭവം എന്നാണു പൊലീസിന്റെ സംശയം. സമീപത്തെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ നിന്നു വാഹനം ഇടിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മനു ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാകാം വാഹനമിടിപ്പിച്ചതെന്ന സംശയത്തിലാണ് എഴുകോണ്‍ പൊലീസ്. പരാതി ലഭിക്കാത്തത് കൊണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications