കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനെതിരെ ട്രിപ്പിള്‍ സീറോ ക്യാമ്പയിൻ, കൊല്ലത്തിന് രാജ്യാന്തര അംഗീകാരം

Google Oneindia Malayalam News

കൊല്ലം: കോവിഡ് രോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ടെസ്റ്റ് - ട്രാക്ക് - ട്രീറ്റ് സംവിധാനം സംസ്ഥാനലത്തില്‍ പിന്നീട് നടപ്പിലാക്കിയിരുന്നു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരാത്തതാണ് ശ്രദ്ധേയ നേട്ടം. ജനുവരിയില്‍ 12.27 ശതമാനയമായിരുന്ന നിരക്ക് ഫെബ്രുവരിയില്‍ 14.1 ല്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ 4.44 ആയി കുറഞ്ഞു. ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തില്‍ ജനങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. ഗവേഷണ-പരിശോധനാ വിഭാഗങ്ങളേയും അനുബന്ധ സംവിധാനങ്ങളേയും കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതാണ് നേട്ടമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

covid

അതിനിടെ ജില്ലയില് 299 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 249 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 293 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. കാവനാട,് വടക്കേവിള മതിലില്‍ എന്നിവിടങ്ങളില്‍ മൂന്നു വീതം രോഗബാധിതര്‍ ഉണ്ട്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-എട്ട്, പുനലൂര്‍-നാല്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-19, ചടയമംഗലം-13, കരവാളൂര്‍-12, ചാത്തന്നൂര്‍, പേരയം എന്നിവിടങ്ങളില്‍ 10 വീതവും ആദിച്ചനല്ലൂര്‍, കുലശേഖരപുരം, ഭാഗങ്ങളില്‍ ഒന്‍പതു വീതവും മൈനാഗപ്പള്ളി-എട്ട്, ഏരൂര്‍, ചിറക്കര, തൃക്കരുവ, പവിത്രേശ്വരം, മയ്യനാട് പ്രദേശങ്ങളില്‍ ഏഴു വീതവും അലയമണ്‍, കുളക്കട എന്നിവിടങ്ങളില്‍ ആറു വീതവും പനയം, മൈലം, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ അഞ്ചു വീതവും കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, എഴുകോണ്‍, കുണ്ടറ, ചവറ, പത്തനാപുരം, വിളക്കുടി പ്രദേശങ്ങളില്‍ നാലു വീതവും അഞ്ചല്‍, ഇളമ്പള്ളൂര്‍, കരീപ്ര, കുന്നത്തൂര്‍, തൃക്കോവില്‍വട്ടം, തെ•ല, പ•ന, പെരിനാട്, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
Tripple Zero campaign against Covid gets international recognition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X