സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയിട്ടില്ല: നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയെന്ന് യുവതി
കൊല്ലം: കൊല്ലത്ത് മാടൻനടയിൽ സഹോദരിയുടെ ഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. പരാതിയുമായി യുവതി രംഗത്തെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. സഹോദരിയുടെ ഭർത്താവ് തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ഒളിച്ചോടിയതായിരുന്നില്ലെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കാണാതായ യുവതിയെയും സഹോദരിയുടെ ഭർത്താവിനെയും ജൂൺ 22നാണ് മധുരയിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാൻഡിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ദിവസം അട്ടകുളങ്ങര ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പോലീസിൽ പരാതി നൽകുന്നത്. കൊല്ലം വെസ്റ്റ് പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
താൻ കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരിയുടെ ഭർത്താവിനൊപ്പം പോയതല്ലെന്നും തന്നെ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നുമാണ് യുവതി നൽകിയിട്ടുള്ള മൊഴി. പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് ഇയാൾ തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി പറയുന്നു.
മധുരയിൽ വെച്ച് കേരള പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇക്കാര്യം പറയാതിരുന്നത് സഹോദരിയുടെ ഭർത്താവിനെ പേടിച്ചിട്ടാണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയ്ക്ക് അഞ്ച് വയസ്സുള്ള കുട്ടിയും സഹോദരീഭർത്താവിന് ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. ഈ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് പോയ സംഭവത്തിലാണ് പോലീസ് ഇരുവർക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചത്. എന്നാൽ യുവതി പുറത്തിറങ്ങിയ ശേഷം മാത്രമാണ് ഇതിലെ സത്യാവസ്ഥ പുറത്തറിയുന്നത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications