കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് സമപ്രായക്കാരുടെ ക്രൂര മര്‍ദ്ദനം; തല്ലിയത് ബെല്‍റ്റും കരിങ്കല്ലും ഉപയോഗിച്ച്
കൊല്ലം: കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകരുടെ ക്രൂര മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇരുവരെയും മര്‍ദ്ദിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കളിയാക്കിയത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
കൊല്ലം കല്‍ക്കുളത്ത് വച്ച് ഈ മാസം 24നാണ് കുട്ടികള്‍ ആക്രമിക്കപ്പെടുന്നത്. പത്താം ക്ലാസിലും പ്ലസ്‌ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ബെല്‍റ്റ് ഉപയോഗിച്ച് കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായും കുട്ടികള്‍ പറഞ്ഞു.



Click it and Unblock the Notifications