കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 2 പേർക്കു കൂടി ഇന്ന് കോവിഡ്, ഇളമ്പൽ സ്വദേശിയായ യുവാവും അഞ്ചൽ സ്വദേശിയായ യുവതിയും

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ 2 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശിയായ 22 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. കുവൈറ്റിൽ നിന്നും തിരികെയെത്തിയ അഞ്ചൽ സ്വദേശിയായ യുവതിയാണ് രണ്ടാമത്തെയാൾ. ഇവർക്ക് 48 വയസ്സാണ് പ്രായം. മെയ് 27 ന് പുലർച്ചെ എറണാകുളം സ്പെഷൽ ട്രെയിനിൽ എത്തിയ യുവാവിന് ബോധക്ഷയം സംഭവിച്ചതിനെ തുടർന്നാണ് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് സാമ്പിൾ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പിന്നാലെ ഈ യുവാവിനെ വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻറെയിനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോൾ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചൽ സ്വദേശിയായ യുവതി എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതോടെ നിലവിൽ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

covid

തലവൂർ ആവണീശ്വരം സ്വദേശിയായ 54 വയസുള്ള സ്ത്രീക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും രാജധാനി എക്സ്പ്രസിൽ ആണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര സിവിൽ സ്റ്റേഷൻ വരെ പ്രത്യേക കെ.എസ്.ആർ.ടി.സി ബസിൽ എത്തി. ആംബുലൻസിൽ വീട്ടിലെത്തിയ ഇവർ ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു. മെയ് 25 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ സ്‌പെഷ്യല്‍ സര്‍വെയ്‌ലന്‍സ് തുടങ്ങി. നീണ്ടകര, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലുമായി 300 സാമ്പിളുകളാണ് ഒറ്റദിവസം കൊണ്ട് ശേഖരിച്ചത്.

Recommended Video

cmsvideo
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മലയാളികളെ പാതിവഴിയിൽ ഇറക്കിവിടുന്നതിനെതിരെ ആരോഗ്യമന്ത്രി

അതിനിടെ കേരളത്തിൽ ഇന്ന് 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്,എറണാകുളം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 3 പേർക്കും, കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, ഇടുക്കി,കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി! ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!

ഫ്‌ളോയിഡിന്റെ മരണത്തില്‍ അറസ്റ്റില്ല, അന്വേഷണം മാത്രം, നീതി വേണമെന്ന് സഹോദരന്‍, ട്രംപിന് ബ്ലോക്ക്!! ഫ്‌ളോയിഡിന്റെ മരണത്തില്‍ അറസ്റ്റില്ല, അന്വേഷണം മാത്രം, നീതി വേണമെന്ന് സഹോദരന്‍, ട്രംപിന് ബ്ലോക്ക്!!

English summary
Two more Covid 19 cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X