കൗതുകം ലേശം കൂടുതലാ സാറേ... ബൈക്കോടിച്ച് കൊണ്ട് സോപ്പ് തേച്ച് കുളി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ..
കൊല്ലം: ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. നാല് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്.
സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവരെ ആണ് പൊലീസ് പിടികൂടിയത്. ഗതാഗത നിയമം ലംഘിച്ചതിന് അജ്മല്‍, ബാദുഷ എന്നിവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാലു ദിവസം മുമ്പ് ഭരണിക്കാവ് ജംഗഷനിലൂടെയാണ് യുവാക്കള്‍ ഇത്തരത്തില്‍ യാത്ര നടത്തിയത്.

അര്‍ധ നഗ്‌നരായി സോപ്പ് തേച്ച് കുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും ബൈക്കിലെ യാത്ര. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഇതിന്റെ വീഡിയോ ശാസ്താംകോട്ട പൊലീസിന്റെ പക്കലും എത്തിയതോടെയാണ് കേസെടുത്തത്.
പിന്നാലെ പൊലീസ് വിളിപ്പച്ചത് അനുസരിച്ച് ഇന്നലെ വൈകീട്ടോടെ ആണ് അജ്മലും ബാദുഷയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കളി കഴിഞ്ഞ് വരുന്നതിനിടെ മഴ പെയ്തു എന്നും ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് വേണ്ടി ചെയ്തതാണ് എന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
അതേസമയം സംഭവ സമയത്ത് ഇരുവരും ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിരുന്നില്ല പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications