കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരവൂര്‍ നഗരസഭയില്‍ ട്വിസ്റ്റ്, ഭരണം പിടിച്ച് യുഡിഎഫ്, എല്‍ഡിഎഫിനെതിരെ ജയം നേടിയത് നറുക്കെടുപ്പിലൂടെ

Google Oneindia Malayalam News

പരവൂര്‍: നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പരവൂര്‍ നഗരസഭയില്‍ ഭരണം പിടിച്ച് യുഡിഎഫ്. നറുക്കെടുപ്പിലൂടെയാണ് ഇവിടെ യുഡിഎഫ് നേടിയത്. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും 14 സീറ്റ് വീതമായിരുന്നു ഉണ്ടായിരുന്നത്. തുല്യനിലയിലേക്ക് കാര്യങ്ങള്‍ വന്നതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. കോട്ടമൂല വാര്‍ഡിലെ പി ശ്രീജയാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.

1

ഒന്നാം റൗണ്ട് വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ സീറ്റ് നിലനിര്‍ത്തി. ബിജെപിക്ക് നാല് സീറ്റുമുണ്ടായിരുന്നു. രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്ക് കടന്നതോടെ ബിജെപി വിട്ടുനിന്നു. ഇതോടെ ഇരുമുന്നണികളും തുല്യ നിലയിലേക്ക് വീണ്ടുമെത്തി. തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പുതിയിടം വാര്‍ഡില്‍ നിന്നും വിജയിച്ച ഒ ശൈലജയും ബിജെപി പ്രതിനിധിയായി മണിയംകുളം വാര്‍ഡില്‍ വിജയിച്ച ഷീലയുമായിരുന്നു ആദ്യ ഘട്ടത്തില്‍ മത്സരിച്ചത്.

കൊല്ലം ജില്ലയില്‍ ഒരു മുനിസിപ്പാലിറ്റിയുടെ ഭരണം കിട്ടിയെന്നതില്‍ യുഡിഎഫിന് ആശ്വസിക്കാം. എന്നാല്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്ന പരവൂര്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് എല്‍ഡിഎപ്. ഇനി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും സമാന രീതിയില്‍ നറുക്കെടുപ്പിലൂടെയായിരിക്കും തീരുമാനമുണ്ടാകുക. ജെ ഷെരീഫ്, കെ സഫറുള്ള എന്നിവര്‍ തമ്മിലാവും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരം നടക്കുക. അതേസമയം ഇത് ജയിക്കേണ്ടത് എല്‍ഡിഎഫിന് അത്യാവശ്യമാണ്.

അതേസമയം നേരത്തെ കളമശ്ശേരി നഗരസഭയിലും യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് ഭരണം പിടിച്ചത്. ഇവിടെ ഇടതുമുന്നണിക്കായിരുന്നു മുന്‍തൂക്കം. യുഡിഎഫ് ചെയര്‍പേഴ്‌സണായി സീമ കണ്ണനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 20 വീതം വോട്ടുകളാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് ഇരുപതും യുഡിഎഫിന് 19 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന്‍ കൂടി യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ഇരുമുന്നണികളും തുല്യ നിലയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്.

Recommended Video

cmsvideo
ആര്യ ഇനി തലസ്ഥാനത്തെ മേയർ..വിപ്ലവ സിംഹത്തിന് അഭിവാദ്യങ്ങൾ | Oneindia Malayalam

English summary
udf will rule paravur municipality after they win in a draw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X