പാവങ്ങൾക്ക് കൈത്താങ്ങായി 'ഇടം പദ്ധതി': കൊല്ലത്ത് വീടുകൾ സന്ദർശിക്കാൻ യുഎൻ സംഘമെത്തി, ഒപ്പം പദ്ധതിക്ക
കൊല്ലം: സുസ്ഥിര വികസന മാതൃകയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച 'ഇടം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകള്‍ കാണാനും പദ്ധതിയുടെ പുരോഗതി പഠിക്കാനുമായി യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ടിന്റെ പ്രതിനിധികള്‍ ജില്ലയിലെത്തി. പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം യു. എന്‍. ഐ. മേധാവി രാമു ദാമോദരന്‍, പ്രതിനിധി സജി ചരുവില്‍ തോമസ് എന്നിവരാണ് പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ചത്.
അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി.... സച്ചിന് പൈലറ്റിനെ നേരിടുന്നത് മുസ്ലീം നേതാവ്!!
പെരിനാട് പഞ്ചായത്തിലെ പാലക്കട ജയന്തി കോളനിയില്‍ ഓട്ടിസം ബാധിതനായ മകനുമൊത്ത് കഴിയുന്ന സേമന്‍ - ലീല ദമ്പതികള്‍ക്കായി വച്ചു നല്കിയ വീട്ടിലാണ് ആദ്യമെത്തിയത്. ടി. കെ. എം. എഞ്ചിനീയറിംഗ് കോളജ് വികസിപ്പിച്ച നൂതന നിര്മാണവിദ്യയിലൂടെ പൂര്‍ത്തിയാക്കിയ വീടാണിത്. നിര്‍മാണവൈദഗ്ധ്യവും പദ്ധതിയുടെ പ്രവര്‍ത്തനരീതിയും യു. എന്‍. പ്രതിനിധികള്‍ വിലയിരുത്തി. തല ചായ്ക്കാനൊരു വീടിന്റെ സുരക്ഷ ആവശ്യമുള്ള കുടുംബത്തിനായി നാലു ലക്ഷം രൂപ ചെലവില്‍ അതു നല്കിയ ടി. കെ. എം. കോളജിന്റെ പ്രവര്‍ത്തനത്തെ അവര്‍ അഭിനന്ദിച്ചു. സുസ്ഥിര വികസനമാതൃക എന്ന നിലയ്ക്ക് ഇടംപദ്ധതി ആഗോളമാതൃകയാക്കാമെന്നും അഭിപ്രായപ്പെട്ടു.

പ്രളയാനന്തര പുനര്‍നിര്‍മാണപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പദ്ധതിക്ക് വലിയ സാധ്യകളാണ് ഉള്ളതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി അതിവേഗമാണ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുന്നത്. മണ്‍ട്രോതുരുത്തില്‍ 28 ദിവസം മാത്രമെടുത്ത് വീടു നിര്‍മിക്കാനായി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരില്ലെന്ന ഉറപ്പാണ് ഈ പശ്ചാലത്തില്‍ നല്കാനാകുന്നത്. യു. എന്‍. ആസ്ഥാനത്ത് അവതരിപ്പിച്ച് അംഗീകാരം നേടിയ പ്രവര്‍ത്തനങ്ങളില്‍ അതിവേഗ പുരോഗതി കൈവരിക്കാനായി. സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയായ ലൈഫിന്റെ കൂടി ഭാഗമായി 'ഇടം' പദ്ധതി മാറുമ്പോള്‍ എല്ലാവര്ക്കും വീടെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡ്ന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജി കുമാര്‍, ടി. കെ. എം. എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ എസ്. അയൂബ്, ഇടം പദ്ധതി കോര്‍ഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, യു. എന്‍. എ. ഐ. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ആസിഫ് അയൂബ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.പാലക്കട കോളിനിയില്‍ നിന്ന് മണ്‍ട്രോതുരുത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളും സംഘം സന്ദര്‍ശിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications