ഉത്ര കൊലക്കേസ്; വിവാഹം കഴിഞ്ഞ് മൂന്നാം മാസം വഴക്ക്, സൂരജിന്റെ ലക്ഷ്യം 65 ലക്ഷവും
കൊല്ലം; അഞ്ചൽ ഉത്ര കൊലക്കേസിൽ ചുരുളുകൾ ഓരോന്നായി അഴിച്ച് അന്വേഷണ സംഘം. താൻ ഉത്രയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് സൂരജ് തുടക്കം മുതൽ ആവർത്തിച്ചത്. എന്നാൽ മൊഴിയിലെ പൊരുത്തകേടുകളാണ് സൂരജിനെ കുരുക്കിയത്. വിവാഹ മോചനക്കേസ് ഒഴിവാക്കാനാണ് സൂരജ് ഉത്രയെ വകവരുത്താൻ തിരുമാനിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.വിവാഹം കഴിഞ്ഞ മൂന്നാം മാസം തന്നെ ഉത്രയും സൂരജും തമ്മിലുള്ള വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

വിവാഹ ശേഷം
2018 മാർച്ച് 26 നായിരുന്നു ഉത്രയുടേയും സൂരജിന്റെേയും വിവാഹം, വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പിഡിപ്പിച്ചിരുന്നുവത്രേ. ഒരിക്കൽ ഈ വഴക്ക് തീവ്രമായതോടെ ഉത്രയുടെ വീട്ടുകാർ സൂരജിന് വീട്ടിലെത്തി .അഛൻ വിജയസേനനും സഹോദ പുത്രൻ ശ്യാമും ചേർന്നാണ് അടൂരിലെത്തിയത്.

വിവാഹ മോചനത്തിന്
ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നും വിവാഹമോചനം വേണമെന്നും വിജയസേനൻ സൂരജിനോട് പറഞ്ഞു.ഇതാണ് സൂരജിനെ ചൊടിപ്പിച്ചത്. വിവാഹ മോചനം നൽകേണ്ടി വന്നാൽ സ്ത്രീധന തുക മുഴുവനായി നൽകേണ്ടി വരുമെന്നതിനാൽ സൂരജ് വിവോഹ മോചനത്തിന് തയ്യാറായില്ല.

സ്ത്രീധനം
96 പവൻ , 5 ലക്ഷം രൂപ, കാർ, പിതാവിന് നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരികെ നൽകേണ്ടി വരുമോയെന്നത് സൂരജിനെ അസ്വസ്ഥതപെടുത്തി. ഇതോടെയാണ് ഉത്രയെ വക വരുത്താൻ സൂരജ് ആലോചിക്കുന്നത്. മാത്രമല്ല വിവാഹ മോചനം നടത്തിയാൽ ഉത്രയുടെ അമ്മക്ക് വരമിക്കലിന് ശേഷം ലഭിക്കാനിടയുള്ള ലക്ഷങ്ങളിലും സൂരജിനെ കണ്ണുണ്ടായിരുന്നു.

പെൻഷൻ തുക
65 ലക്ഷം രൂപയാണ് ഉത്രയുടെ അമ്മ ലഭിക്കുക. ഇതിൽ 35 ലക്ഷം വീതം രണട് മക്കൾക്കും നൽകുമെന്ന് ഉത്രയുടെ വീട്ടുകാർ പറഞ്ഞിരുന്നു. ഉത്രയെ കൊലപ്പെടുത്തിയാൽ ഈ തുക തൻറെ പേരിലോ കുഞ്ഞിന്റെ പേരിലോ ലഭിക്കുമെന്ന് സൂരജ് കരുതി. ഉത്രയുടെ കൊലയ്ക്ക് ശേഷം സൂരജ് ഉത്രയുടെ വീട്ടിൽ കഴിഞ്ഞതും ഇതേ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു.

യുട്യൂബിൽ
തുടർന്നാണ് ഏറെ പഠനം നടത്തി പാമ്പിനെ ഉപയോഗിച്ച് കൊല നടത്താൻ സൂരജ് തിരുമാനിക്കുന്നത്. ആദ്യഘട്ടത്തിൽ പോലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് വന്യ ജീവികളെ ഭയമാണെന്നായിരുന്നു സൂരജ് പറഞ്ഞത്. എന്നാൽ സൂരജിന്റെ മൊഴികളിലെ വൈരുധ്യവും ഫോണിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളുമാണ് കേസിന്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത്.
Recommended Video

മൂർഖൻ പാമ്പിന്റെ കടിയേറ്റ്
അതിനിടെ ഉത്രയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ ഉത്രയുടെ ഇടത് കൈയ്യിൽ രണ്ട് തവണ പാമ്പ് കടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിഷം നാഡിവ്യൂഹത്തെ ബാധിച്ചാണ് ഉത്ര മരിച്ചത്. അതിനാൽ മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് മരിച്ചതെന്നാണ് വിലയിരുത്തൽ. പാമ്പ് കടിയേറ്റപ്പോൾ ഉത്ര നിലവിളിക്കാതിരുന്നത് എന്തെങ്കിലും മരുന്നുകൾ ഉള്ളിൽ ചെന്നതുകൊണ്ടാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഉത്രയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കും.












Click it and Unblock the Notifications