സുരേഷിന്റേത് സൂരജിനേക്കാള്‍ ക്രൂരമായ പ്രവര്‍ത്തി; പാമ്പുകളെ ഇറക്കിവിടുന്നത് ജനവാസ കേന്ദ്രങ്ങളിലേക്ക്
അഞ്ചല്‍: ഉത്ര കൊലപാതക കേസില്‍ പ്രതി സൂരജും പാമ്പ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിച്ച് വരികയാണ്. കേസം അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം സൂരജിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുവെന്ന സംശയത്തിലാണ് പൊലീസ്. അതിനിടെ പാമ്പ് പിടിത്തക്കാരനായ സുരേഷിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

സുരേഷിന് കുരുക്ക്
ഉത്രയെ കൊലപ്പെടുത്തുന്നിനായി രണ്ട് തവണയായി സുരേഷിന്റെ പക്കലില്‍ നിന്നാണ് പാമ്പിനെ വാങ്ങിയിരുന്നതെന്ന് സൂരജ് മൊഴി നല്‍കിയതോടെയാണ് സൂരേഷിന്‌ന് പിടിവീഴുന്നത്. നാല് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകള്‍ പക്കലുണ്ടെന്നും അതില്‍ ഏതിനെയാണ് സൂരജിന് നല്‍കിയതെന്ന് ഓര്‍മയില്ലെന്നുമാണ് സുരേഷ് ആദ്യം നല്‍കിയ മൊഴി.

വനം വകുപ്പ്
പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരം പൊലീസിന് പിന്നീട് ലഭിച്ചു. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. എന്നാല്‍ കേസിന്റെ അന്വേഷണത്തില്‍ സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
Recommended Video

ജനവാസ കേന്ദ്രങ്ങളിലേക്ക്
സുരേഷ് പിടിക്കുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. മുമ്പ് വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്ന് വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിന് സമീപമാണ്. ഇത്തരം പ്രവര്‍ത്തി മുമ്പും ചെയ്തതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു.
നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ് സൂരജും സുരേഷും കഴിയുന്നത്.

കൂടിയാലോചന
കഴിഞ്ഞ ദിവസം കല്ലുനവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ സുരേഷ് ആദ്യം നല്‍കിയ അണലിയെ കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കിലെ പുരയിടത്തില്‍ നിന്ന് പിടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ചാത്തന്നൂര്‍ എസ്ബിഐക്ക് സമീപത്ത് വെച്ചാണ് സൂരജിന് പാമ്പിനെ വില്‍ക്കുന്നതിനുള്ള കൂടിയാലോചന നടത്തുന്നത്.

റെയിഡില്‍
ഉത്രയുടെ കൊലക്ക് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുരേഷിന്റെ വീട്ടില്‍ നടത്തിയ റെയിഡില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വന പാലകര്‍ വനത്തിലേക്ക് വിടുകയായിരുന്നു. സുരേഷിന്റെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാള്‍ പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന പൈപ്പ്, സ്റ്റിക്ക്, മറ്റ് ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിരുന്നു.

തെളിവെടുപ്പ്
സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ സുരേഷ് ആറ്റിങ്ങലിന് സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്ന് പിടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ഖനെ പിടിച്ച പുരയിടത്തില്‍ പ്രതികളെ എത്തിച്ച് തെളിവുമെടുത്തു. അതേസമയം മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരിക്കൊപ്പം കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ഉത്രയെ ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ ചികിത്സ ഡോക്ടര്‍മാരുടെ മൊഴി ഇക്കാര്യത്തില്‍ ഇവര്‍ക്ക് വലിയ കുരുക്കായി മാറും.












Click it and Unblock the Notifications