കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!

Google Oneindia Malayalam News

അഞ്ചല്‍: കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസില്‍ പുതിയ വഴിത്തിരിവ്. ഉത്ര കൊലക്കേസില്‍ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്ന ഭര്‍ത്താവ് സൂരജിന് എതിരെയുളള നിര്‍ണായക മൊഴി പുറത്ത് വന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഉത്ര കൊലക്കേസില്‍ സൂരജിനെ കുരുക്കാന്‍ പോലീസിന് ഏറെ നിര്‍ണായകമാണ് ഈ മൊഴി. സൂരജിന്റെ സുഹൃത്താണ് കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്.

ശക്തമായ തെളിവുകള്‍ വേണം

ശക്തമായ തെളിവുകള്‍ വേണം

ഉത്ര കൊലക്കേസില്‍ സൂരജിനെതിരെ പോലീസ് ശക്തമായ തെളിവുകള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. കേസില്‍ ദൃക്‌സാക്ഷികളില്ല എന്നതാണ് പോലീസിനുളള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ സൂരജിനെതിരെ ശക്തമായ തെളിവുകള്‍ വേണ്ടതുണ്ട്. സൂരജിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പോലീസിന് പിടിവളളി ആയിരിക്കുന്നത്.

 ഉത്രയെ കൊലപ്പെടുത്തിയിട്ടില്ല

ഉത്രയെ കൊലപ്പെടുത്തിയിട്ടില്ല

ഉത്രയെ സ്വത്തിന് വേണ്ടി താന്‍ കൊലപ്പെടുത്തി എന്നാണ് സൂരജ് പോലീസ് മൊഴി കൊടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചപ്പോള്‍ സൂരജ് പറഞ്ഞത് പോലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്തിച്ചതാണ് എന്നും താന്‍ ഉത്രയെ കൊലപ്പെടുത്തിയിട്ടില്ല എന്നുമാണ്. പോലീസ് കളളത്തെളിവുണ്ടാക്കുന്നുവെന്നും സൂരജ് ആരോപിച്ചു.

സൂരജിന് എതിരെ മൊഴി

സൂരജിന് എതിരെ മൊഴി

സൂരജ് ഉത്രയ്ക്ക് നല്‍കാന്‍ ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയെയും സൂരജിന്റെ മൂന്ന് സുഹൃത്തുക്കളേയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിലൊരു സുഹൃത്താണ് സൂരജിന് എതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

സൂരജ് വളരെ ഭയന്നിരുന്നു

സൂരജ് വളരെ ഭയന്നിരുന്നു

മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി സൂരജ് അഭിഭാഷകനെ തേടിയിരുന്നു. ഇക്കാര്യം സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ഉത്രയുടെ മരണം സംബന്ധിച്ചുളള കാര്യങ്ങള്‍ പറഞ്ഞത്. സൂരജ് അറസ്റ്റ് ഉറപ്പിച്ചിരുന്നു. ഉത്രയുടെ മരണത്തിന് ശേഷം സൂരജ് വളരെ ഭയന്നിരുന്നുവെന്നും പാമ്പുകളെ വാങ്ങിയ കാര്യമടക്കം പറഞ്ഞിരുന്നു എന്നുമാണ് സുഹൃത്തിന്റെ മൊഴി.

ഉറക്കഗുളികയ്‌ക്കൊപ്പം മയക്കുമരുന്ന്

ഉറക്കഗുളികയ്‌ക്കൊപ്പം മയക്കുമരുന്ന്

സൂരജിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഞായറാഴ്ചയാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ വീട്ടില്‍ ആയിരുന്നു സൂരജ് അപ്പോഴുണ്ടായിരുന്നത്. മൂര്‍ഖന്‍ പാമ്പിനെ കടിപ്പിക്കുന്നതിന് മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം മയക്കുമരുന്നു ഉത്രയ്ക്ക് സൂരജ് നല്‍കിയതായി പോലീസ് സംശയിക്കുന്നുണ്ട്. സൂരജ് പാമ്പിനെ വാങ്ങിയ സുരേഷ് എന്നയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ! മിന്നൽ മുരളിക്ക് ശേഷം വാർത്തയായി മറ്റൊരു സിനിമാ സെറ്റ്!ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ! മിന്നൽ മുരളിക്ക് ശേഷം വാർത്തയായി മറ്റൊരു സിനിമാ സെറ്റ്!

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം, അമേരിക്ക കത്തുന്നു, പോലീസ് കെട്ടിടത്തിന് തീയിട്ടു!ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം, അമേരിക്ക കത്തുന്നു, പോലീസ് കെട്ടിടത്തിന് തീയിട്ടു!

English summary
Uthra Murder Case: Suraj's friend's revealation before police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X