Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര കൊലപാതകം; സൂരജ് മൂർഖനെ വാങ്ങിയത് ഉത്രയെ കൊല്ലാനെന്ന് സുരേഷിന് അറിയാം, വെളിപ്പെടുത്തൽ

കൊല്ലം; അഞ്ചൽ ഉത്ര വധക്കേസിൽ നിർണായക വഴിതിരിവ്. ഉത്രയെ കൊല്ലാനാണ് സൂരജ് മൂർഖനെ വാങ്ങിയതെന്ന് പാമ്പുപിടിത്തക്കാരൻ സുരേഷിന് അറിയാമായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ. 10,000 രൂപയ്ക്കാണ് സുരേഷ് സൂരജിന് മൂർഖനെ നൽകിയത്. ഉത്ര കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞിട്ടും സുരേഷ് ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നില്ല. പാമ്പിനെ കൊടുത്തിരുന്നത് താനാണെങ്കിലും ഉത്രയെ കൊലപ്പെടുത്താനാണ് അതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നായിരുന്നു സുരേഷ് നേരത്തേ പോലീസിന് മൊഴി നൽകിയത്.

അതേസമയം പാമ്പിൻ വിഷം ഉപയോഗിച്ച് ലഹരി പകരുന്ന സംഘവുമായി സുരേഷിന് ബന്ധം ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഉത്രയുടേയു ംസൂരജിന്റെ വീടുകളിലെ മുറികളിലേക്ക് പാമ്പുകൾ സ്വമേധയാ കടക്കില്ലെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചടി നീളമുള്ള മൂർഖൻ ജനാല വഴി എസി മുറിക്കുള്ളിൽ കയറില്ലെന്നും എട്ടംഗ വിദഗ്ദ സമിതി പറയുന്നു. ആദ്യ കൊലപാത ശ്രമത്തെ കുറിച്ചും സമിതി വ്യക്തത വരുത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ ഒരിക്കലും അണലിക്ക് കയറാനാകില്ലെന്നാണ് സമിതിയുടെ നിഗമനം.

Recommended Video

cmsvideo
    Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam
     xnewproject

    ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കേസിലെ പ്രതി സുരേഷ് ആലങ്കോട് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ആലങ്കോട് കരവാരം പഞ്ചായത്ത് പതിനാലാം വാർഡ് ലീല ഭവനത്തിൽ നിന്നാണ് സുരേഷ് മൂർഖനെ പിടികൂടിയത്.

    മാർച്ച് 24 നായിരുന്നു ഉത്ര കൊലക്കേസിൽ സൂരജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഉത്രയുടെ അയൽവാസിയായ പൊതുപ്രവർത്തകന് തോന്നിയ ചില സംശങ്ങളായിരുന്നു സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മെയ് 7 നായിരുന്നു പാമ്പ് കടിയേറ്റ് ഉത്ര മരിച്ചത്. എന്നാൽ രണ്ട് തവണ പാമ്പ് കടിച്ചതും ചികിത്സ തേടിയതുമാണ് സംശയത്തിന് വഴിവെച്ചത്.തുടർ അന്വേഷണത്തിൽ സ്വത്ത് തട്ടിയെടുക്കാൻ ഉദ്ദേശിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സൂരജ് സമ്മതിക്കുകകായിരുന്നു.

    ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ നെറ്റിയിൽ പാമ്പ് കടിക്കുകയായിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തോട് സൂരജ് പറഞ്ഞത്. എന്നാൽ പ്രകോപനമില്ലാതെ പാമ്പ് കൊത്തില്ലെന്ന സംശയമായിരുന്നു വാവാ സുരേഷ് ഉൾപ്പെടെയുള്ള പാമ്പ് വിദഗ്ദർ ഉയർത്തിയത്. ഇതോടെ സൂരജിന് പാമ്പ് പിടിത്തക്കാരൻ സുരേഷുമായുള്ള ബന്ധവും പോലീസ് കണ്ടെത്തുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+