• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉത്ര വേദനകൊണ്ടു കരയുമ്പോഴും സൂരജ് നോക്കിനിന്നു, ആശ്വസിപ്പിച്ചില്ല; കുരുക്കുമുറുക്കി നിര്‍ണായക മൊഴി

കൊല്ലം: കഴിഞ്ഞ വര്‍ഷം കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കൊല്ലം അഞ്ചലില്‍ നടന്ന ഉത്ര വധക്കേസ്. സ്വന്തം ഭാര്യയെ ഭര്‍ത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഒന്നാം പ്രതി സൂരജിനെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മാസത്തോടെ കേസില്‍ വനംവകുപ്പും പൊലീസും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതി സൂരജിനെതിരെ നിര്‍ണായകമായ മൊഴി പുറത്തുവന്നിരിക്കുകയാണ്. കേസില്‍ഡ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന്റെ മകളുടെയും ആംബുലന്‍സ് ഡ്രൈവറുടെയും മൊഴിയാണ് ഇപ്പോള്‍ സൂരജിനെതിരെ പുറത്തുവന്നിരിക്കുന്നത്.

സൂരജിനെതിരെ മൊഴി

സൂരജിനെതിരെ മൊഴി

കൊലയില്‍ പാമ്പ് പിടുത്തക്കാരൻ സൂരേഷിന് നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ആ നിലയില്‍ മാപ്പുസാക്ഷിയാക്കി സൂരജിനെതിരെ മൊഴി നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടത്. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

മാപ്പ് സാക്ഷിയായി സുരേഷ്

മാപ്പ് സാക്ഷിയായി സുരേഷ്

ഉത്രയെ അപായപ്പെടുത്താനായി സൂരജിന് പാമ്പുകളെ എത്തിച്ച് നല്‍കിയ കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തക്കാരന്‍ സുരേഷ്. കേസില്‍ സുരേഷിനെ കോടതി നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. മുന്നൂറിലേറെ രേഖകളും 250 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രത്തില്‍ കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള വകുപ്പുകളാണ് സൂരജിനെതിരായി ചുമതിയത്.

നിര്‍ണായക മൊഴി

നിര്‍ണായക മൊഴി

കേസില്‍ ഇപ്പോള്‍ പാമ്പ് പിടിത്തക്കാരന്റെ മകളുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്രയെ പാമ്പ് കടപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്റെ പിതാവിനോട് സൂരജ് പറഞ്ഞതായി സുരേഷിന്റെ മകള്‍ മൊഴി നല്‍കി. ഇതോടെ കേസില്‍ സൂരജിന് കുരുക്കു വീണ്ടും മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഉത്ര മരിച്ചതിന്റെ അടുത്ത ദിവസം

ഉത്ര മരിച്ചതിന്റെ അടുത്ത ദിവസം

ഉത്ര മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സൂരജ് പിതാവിനെ വിളിച്ചത്. താനാണ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്ന് പിതാവായ സുരേഷിനോട് പറഞ്ഞതായി യുവതി കോടതയില്‍ മൊഴി നല്‍കി. ആറാം അഡീഷണല്‍ ജില്ല കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

സൂരജ് ആശ്വസിപ്പിച്ചില്ല

സൂരജ് ആശ്വസിപ്പിച്ചില്ല

പാമ്പ് കടിയേറ്റ് ഉത്രയെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉത്ര വേദനകൊണ്ട് കരഞ്ഞെങ്കിലും സൂരജ് ആശ്വസിപ്പിച്ചില്ലെന്നും ആംബുലന്‍സ് ജീവനക്കാരനായ 13ാം സാക്ഷി അനുരാജ് കോടതിയില്‍ മൊഴി നല്‍കി. ഇതോടെ കേസില്‍ ശക്തമായ മൊഴികളും തെളിവുകളുമാണ് സൂരജിനെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മറ്റ് സാക്ഷികള്‍

മറ്റ് സാക്ഷികള്‍

കേസില്‍ നിര്‍ണായകമായ മറ്റ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. അണലിയെയും മൂര്‍ഖനെയും സുരേഷ് പിടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 11ാം സാക്ഷി അനീഷ്, 12ാം സാക്ഷി ഷിബു, പൊലീസിന് നല്‍കുന്നതിനായി സൂരജിന് പരാതി എഴുതിക്കൊടുത്ത വക്കീല്‍ ഗുമസ്തന്‍ 14ാം സാക്ഷി ബൈജു എന്നിവരെയും കോടതി വിസ്തരിച്ചു.

കോഴിക്കോട് 5 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് ബിജെപി; വത്സന്‍ തില്ലങ്കേരി മുതല്‍ സിനിമാ താരങ്ങള്‍ വരെ പരിഗണനയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ്, കോഴിക്കോട്ട് ചികിത്സയില്‍!!

മിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

എന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചു

പാലാ വേണ്ട, പകരം മലപ്പുറത്ത് സീറ്റ്, ഇരിങ്ങാലക്കുടയും പേരാമ്പ്രയും ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ്!!

cmsvideo
  ‘I killed Uthra,’ confesses Sooraj publicly | Oneindia Malayalam

  English summary
  Uthra Murder Case: Witness revels Uthra cried after being bitten by snake and Suraj was not Help her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X