• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉത്ര വധം; മൊഴി കൊടുക്കാന്‍ പോയപ്പോള്‍ സൂരജ് നേരെ മുന്നില്‍, അറിയുമോ എന്ന ചോദ്യം;വാവാ സുരേഷ് പറയുന്ന

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊതുജനത്തിനും പോലീസിനും പല സംശയങ്ങളും ദൂരീകരിക്കാന്‍ സഹായകരമായത് പാമ്പു പിടുത്ത മേഖലയില്‍ പ്രശസ്തനായ വാവാ സുരേഷന്‍റെ പ്രസ്താവനകളായിരുന്നു.

തന്‍റെ അനുഭവ സമ്പത്തിന്‍റെ കരുത്തില്‍ നിന്നുകൊണ്ട്, ഉത്രയുടെ മരണം ഒരു കൊലപാതകമാണെന്ന് തുടക്കം മുതല്‍ തന്നെ വാവാ സുരേഷ് വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുകയാണ് വണ്‍ ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വാവാ സുരേഷ്.

നൂറ് ശതമാനം സംശയം

നൂറ് ശതമാനം സംശയം

ഉത്രക്ക് സൂരജിന്‍റെ വീട്ടില്‍ വെച്ച് അണലിയുടെ കടിയേറ്റെന്ന് കേട്ടപ്പോള്‍ തന്നെ നൂറ് ശതമാനം സംശയം എനിക്കുണ്ടായിരുന്നു. വീടിന് അകത്ത് വെച്ച് അണലിയുടെ കടിയേറ്റു എന്നത് കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. സാധാരണ അണലിയുടെ കടിയേല്‍ക്കുന്നത് വീടിന് പുറത്ത് നിന്നാണ്. മൂര്‍ഖനൊക്കെയാണെങ്കില്‍ വീടിന് അകത്ത് വരാന്‍ സാധ്യതയുണ്ടെന്നും വണ്‍ ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വാവാ സുരേഷ് പറഞ്ഞു.

അണലിക്ക്

അണലിക്ക്

മൂര്‍ഖന്‍ വീടിന് അകത്ത് വെച്ച് കടിച്ച സംഭവങ്ങള്‍ ഒത്തിരിയുണ്ട്. അണലി ബെഡ്റൂമിന് അകത്ത് വെച്ച് കടിച്ചു എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പൊട്ടന്‍മാര്‍ ഒന്നും അല്ലാലോ. അണലിക്ക് ഇഴഞ്ഞ് പൊക്കത്തില്‍ കയറാന്‍ സാധിക്കില്ല. വള്ളിപ്പടര്‍പ്പൊക്കെ ഉണ്ടെങ്കില്‍ മാത്രമാണ് ഒരു പരിധിവരെ ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അവിടുത്തെ സാഹചര്യം അതല്ല.

വിശ്വസിക്കാന്‍ കഴിയില്ല

വിശ്വസിക്കാന്‍ കഴിയില്ല

അവര് പറയുന്ന കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് വിശ്വസിക്കാന്‍ കഴിയില്ല. ഉത്രക്ക് അണലിയുടെ കടിയേല്‍ക്കുന്നതിന് മുമ്പ് ഒരാഴ്ച മുമ്പ് വീട്ടില്‍ അണലിയെ കണ്ടെന്നും അതിനെ വളരെ സാധാരണ രീതിയില്‍ സൂരജ് എടുത്ത് മാറ്റിയെന്നും കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. ഇതൊരിക്കലും സ്വാഭാവികമായിട്ടുള്ള പാമ്പിന്‍റെ കടിയല്ല, ഇതിനകത്ത് എന്തോ ഒരു രഹസ്യം ഉണ്ടെന്നും കേസ് കൊടുക്കുണമെന്ന് അവിടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കൊലപാതകം

കൊലപാതകം

ഇതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞാണ് ഉത്രക്ക് സ്വന്തം വീട്ടില്‍ വെച്ച് വീണ്ടും പാമ്പ് കടിയില്‍ക്കുന്നത്. ഉത്രയുടെ മരണത്തിന് പിന്നാലെ കുളത്തൂപ്പുഴയുളള്ള ഒരു സുഹൃത്തിന്‍റെ കോള്‍ വന്ന്. അപ്പോള്‍ തന്നെ ഇതൊരു കൊലപാതകം ആയിരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് ഉത്രയുടെ ബന്ധ തന്നെ വിളിച്ചപ്പോഴും ഇത് കൊലപാതകമാണെന്നും കേസ് ഫയല്‍ ചെയ്യണമെന്നും ഞാന്‍ പറഞ്ഞു.

എന്താണ് തെളിവ്

എന്താണ് തെളിവ്

കേസ് കൊടുക്കാന്‍ മാത്രം എന്താണ് തെളിവെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ സാഹചര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. തന്നെ വിളിച്ച പലരോടും ഞാന്‍ ഇക്കാര്യം വിശദീകരിച്ചു. പാമ്പിന്‍റെ പക വീട്ടല്‍ എന്നതൊക്കെ അന്ധവിശ്വാസമാണ്. ഇത് പകയുള്ള ഒരാള്‍ ചെയ്തതാണ്. പക്ഷെ അത് പാമ്പല്ല, സ്വന്തം ഭര്‍ത്താവോ. അല്ലെങ്കില്‍ അടുത്ത ബന്ധത്തിലെ മാറ്റാരെങ്കിലും ആയിരിക്കുമെന്നും ഞാന്‍ പറഞ്ഞു.

ഇന്ത്യയില്‍ മുമ്പും നടന്നു

ഇന്ത്യയില്‍ മുമ്പും നടന്നു

പല ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും ഞാന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഇതൊരു ആസൂത്രിത കൊലപതകം ആണ്. പാമ്പിനെ ആയുധമാക്കി ഉപയോഗിക്കുന്നത് ലോകത്ത് അപൂര്‍വ്വമാണെങ്കിലും ഇന്ത്യയില്‍ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശില്‍ 1990 ല്‍ സമാനമായ കേസ് സംഭവിച്ചിട്ടുണ്ട്. സ്വത്തിന് വേണ്ടി മധ്യവയസ്കരായ ദമ്പതികളെ തട്ടിക്കൊണ്ടുപോയി വണ്ടിയില്‍ വെച്ച് പാമ്പിന്‍ വിഷം കുത്തിവെക്കുകയായിരുന്നു.

കോടതിയില്‍ വന്നപ്പോള്‍

കോടതിയില്‍ വന്നപ്പോള്‍

പക്ഷെ കേസ് കോടതിയില്‍ വന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. അതുപോലെ ആവാതിരിക്കട്ടെ ഇത്. ഏതൊരു രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകളും കേസില്‍ ഉണ്ടാവരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഈ കേസിന്‍റെ ഏത് ഘട്ടത്തിലും അന്വേഷണത്തിന് സഹായകരമാവുന്ന ഇടപെടലുകള്‍ തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവും. എന്‍റെ മൊഴി ഇതിനോടകം തന്നെ രേഖപ്പെടുത്തി.

സൂരജ് മുന്നില്‍

സൂരജ് മുന്നില്‍

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന മൊഴിയെടുക്കലിനിടെ സൂരജിനെ എന്‍റെ മുന്നില്‍ കൊണ്ടുവന്ന് എന്നെ അറിയാമോയെന്ന് പോലീസ് ചോദിച്ചു. അപ്പോള്‍ കുറേ ആലോചിച്ചതിന് ശേഷമാണ് എന്നെ അറിയാമെന്ന രീതിയില്‍ അദ്ദേഹം തലയാട്ടിയിട്ട് പോയത്. എനിക്ക് സൂരജിനോടെ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാമെന്ന് ഓഫീസര്‍മാര്‍ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചില്ല. എനിക്ക് അതിന്‍റെ ആവശ്യം ഇല്ല.

ശിക്ഷിക്കപ്പെടണം

ശിക്ഷിക്കപ്പെടണം

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണം. കടിച്ചു എന്ന് പറയപ്പെടുന്ന പാമ്പിന്‍റെ പല്ലും തോലും ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പരിശോധനക്ക് അയച്ചത് അനുകൂല കാര്യമാണ്. 5000 രൂപക്കാണ് സൂരജ് പാമ്പിനെ വാങ്ങിക്കൊണ്ട് പോയതെന്നും പാമ്പ് പിടുത്തക്കാരന്‍റെ മകന്‍ പറയുന്നുണ്ട്. ഇത് അദ്ദേഹത്തിന് തിരിച്ചടിയാവും.

എതിര്‍ പ്രചാരണം

എതിര്‍ പ്രചാരണം

വീണ്ടും സൂരജിന് പാമ്പിനെ കൊടുക്കുമ്പോള്‍ അവര്‍ കാര്യങ്ങള്‍ അന്വേഷിക്കണമായിരുന്നു. ഇതോടെ കേരളത്തിലെ മൊത്തം പാമ്പ് പിടിത്തുക്കാര്‍ക്കമെതിരേയും എതിര്‍ പ്രചാരണങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. ഉത്രയുടെ വീട്ടില്‍ പോയി പാമ്പ് ഇഴഞ്ഞ് കയറിയെന്ന് പറയുന്ന സ്ഥലം ഞാന്‍ പരിശോധിച്ചിരുന്നു. ഭര്‍ത്താവിനെ കടിക്കാതെ പാമ്പ് ഉത്രയെ മാത്രം കിടിച്ചതാണ് ഏറെ അതിശയകരമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ലിനിക്കുകൾ അടച്ചു

  20 ബിജെപി എംഎല്‍എമാരുടെ വിമത നീക്കം; നിലപാട് വ്യക്തമാക്കി സിദ്ധു,സര്‍ക്കാര്‍ വീഴാന്‍ പോവുന്നുവെന്ന്

  English summary
  uthra murder; Vava suresh explains about his experiances with sooraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more