കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലപാതകം; മുങ്ങിയിട്ടും സൂരജിനെ കുരുക്കിയത് സഹോദരിയുടെ ഫോണിലെ സന്ദേശങ്ങള്‍

Google Oneindia Malayalam News

കൊല്ലം: ഉത്ര കൊലക്കേസില്‍ പ്രധാനപ്രതി സുരജുമായുള്ള പോലീസിന്‍റെ തെളിവെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയ പോലീസ് ഇന്ന് അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിച്ചാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിനിടെ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സൂരജ് ആവര്‍ത്തിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രതി ഉത്തരയുടെ വീട്ടില്‍ കുപ്പി കൊണ്ടെവെച്ചത് പോലീസാണെന്നും പറഞ്ഞു. അതേസമയം കേസില്‍ പഴുതുകള്‍ ഓരോന്നും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഏതാനും മണിക്കൂറുകള്‍

ഏതാനും മണിക്കൂറുകള്‍

ഉത്രയെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പോലീസ് പ്രതി സൂരജിനെ പിടികൂടാന്‍ എടുത്തത് ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു. സൂരജിനെ തേടി ശനിയാഴ്ച ഉച്ചയോടെയാണ് ഷാഡോ പോലീസ് പറക്കോട് ഭാഗത്ത് സൂരജിനെ അന്വേഷിച്ചെത്തുന്നത്. സൂരജിന് പാമ്പ് എത്തിച്ചു നല്‍കിയ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ അറസ്റ്റ് ചെയ്തിന് ശേഷമായിരുന്നു പോലീസ് പറക്കോട് എത്തുന്നത്.

പോലീസ് വീട്ടില്‍

പോലീസ് വീട്ടില്‍

നാലരയോടെ വീട്ടിലെത്തിയ പോലീസുകാരോട് സൂരജ് അഭിഭാഷകനെ കാണാന്‍ പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. കൊല്ലം റൂറല്‍ എസ്പിക്ക് സൂരജ് നേരത്തെ കൊടുത്തിരുന്ന ഒരു പരാതിയില്‍ അന്വേഷണത്തിന് വന്നതെന്നായിരുന്നു പോലീസ് വീട്ടുകാരോട് പറഞ്ഞത്. ഉത്രയുടെ വീട്ടൂകാര്‍ക്കെതിരെയായിരുന്നു സൂരജ് എസ്പിക്ക് പരാതി നല്‍കിയിരുന്നത്.

 പോലീസ് ജീപ്പ് റോഡില്‍

പോലീസ് ജീപ്പ് റോഡില്‍

വീട്ടില്‍ പോലീസുകാര്‍ നില്‍ക്കുമ്പോഴാണ് സൂരജ് വീടിന് സമീപത്തേക്ക് കാറില്‍ എത്തുന്നത്. പോലീസ് ജീപ്പ് റോഡില്‍ കിടക്കുന്നത് കണ്ട സൂരജ് വീട്ടീല്‍ കയറാതെ പോയി. അതിന് മുമ്പ് വരെ ഫോണില്‍ സംസാരിച്ചിരുന്ന സൂരജ് പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്കമാക്കുന്നത്. കാറില്‍ കുറച്ച് ദൂരം മുന്നോട്ട് പോയ സൂരജ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കയറുകയും ചെയ്തു.

സഹോദരിയുടെ സുഹൃത്തിന്‍റെ വീട്ടിലേക്ക്

സഹോദരിയുടെ സുഹൃത്തിന്‍റെ വീട്ടിലേക്ക്

ഈ കൂട്ടുകാരനാണ് പിന്നീട് സൂരജിനെ അടൂര്‍ പെരിങ്ങനാടുള്ള സഹോദരിയുടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് എത്തിക്കുന്നത്. ബൈക്കിലായിരുന്നു ഇരുവരുടേയും യാത്ര. ഈ സമയമത്രയും സൂരജിനെ വിളിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ ഓഫാക്കിയിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല.

വീണ്ടും മുങ്ങല്‍

വീണ്ടും മുങ്ങല്‍

എന്നാല്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച അന്വേഷണം നടത്തിയ പോലീസ് സൂരജ് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. രാത്രി 7.30 നാണ് സൂരജിനൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കളെ പോലീസ് കണ്ടെത്തുന്നത്. എന്നാല്‍ പോലീസ് തന്നെ തേടിയെത്തുന്നുവെന്ന വിവരം അറിഞ്ഞ സൂരജ് അവിടെ നിന്നും മാറി.

ഒടുവില്‍ പിടിയില്‍

ഒടുവില്‍ പിടിയില്‍

ഇതിനകം സഹോദരിയുടെ ഫോണ്‍ നമ്പറും പോലീസ് മനസ്സിലാക്കിയിരുന്നു. സഹോദരിയുടെ നമ്പറില്‍ നിന്നും പോയ സന്ദേശങ്ങള്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ച പോലീസിന് അന്വേഷണം കൂടുതല്‍ എളുപ്പമായി. രാത്രി ഏറെ വൈകിയും അന്വേഷണം തുടര്‍ന്ന് പോലീസ് പുലര്‍ച്ചെ രണ്ടരയോടെ സൂരജിനെ പിടികൂടുകയായിരുന്നു.

ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്

ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്

അതേസമയം, പറക്കോട്ടെ വീട്ടില്‍ നിന്നാണ് ഉത്രക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ അന്ന് മാതാപിതാക്കള്‍ക്ക് ഇതൊരു കൊലപാതക ശ്രമമാണോ എന്ന സംശയം ഒന്നും തോന്നിയിരുന്നില്ല. പിന്നീട് കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള സ്വന്തം വീട്ടില്‍ നിന്നും സൂരജ് വന്ന ദിവസം തന്നെ ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും മരിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ക്കും കുടുംബത്തിനും സംശയം ശക്താവുകയും പരാതി നല്‍കുകയും ചെയ്തത്.

Recommended Video

cmsvideo
evidence against sooraj in uthra case | Oneindia Malayalam
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഉത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായും വിഷം നാഡി വ്യൂഹത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിശദമായ പരിശോധനകള്‍ക്കായി ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ തേടാനാണ് പോലീസ് ശ്രമിക്കുന്നത്.

 നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത് നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത്

 സൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചു സൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചു

English summary
uthra snake bite murder, police caught the accused sooraj with help of cyber cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X