കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയുടെ കൊലപാതകത്തില്‍ അക്കമിട്ട തെളിവുകളുമായി വാവ സുരേഷ്; മയക്ക് ഗുളിക മുതല്‍ പരിശീലനം വരെ

Google Oneindia Malayalam News

കൊല്ലം: ഉത് കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വാവ സുരേഷ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ സുരേഷ വ്യക്തമാക്കുന്നത്. മെയ് 7 നായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരണപ്പെടുന്നത്. മെയ് 2 നും പാമ്പ് കടിയേറ്റ ഉത്ര ചികിത്സയില്‍ കഴിയവേയാണ് രണ്ടാമതും പാമ്പ് കടിയേറ്റ് മരണപ്പെടുന്നത്. പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പരാതി നല്‍കുന്നതും ഭര്‍ത്താവ് സൂരജില്‍ അന്വേഷണം എത്തുന്നതുമെല്ലാം.

കേസില്‍ പ്രധാന വഴിത്തിരിവായത് പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ്. സൂരജിന് രണ്ട് തവണ താന്‍ പാമ്പിനെ കൊടുത്തിട്ടുണ്ടെന്ന് പാമ്പ് സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. മാര്‍ച്ച് മാസത്തില്‍ അണലി പാമ്പിനെയും ഉത്ര മരിച്ചതിന് മുമ്പുള്ള ദിവസം മൂര്‍ഖനയെും സൂരജിന് നല്‍കിയെന്നാണ് സുരേഷ് പൊലീസിന് മൊഴി നല്‍കിയത്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തിത്തിയിരിക്കുകയാണ് വാവ സുരേഷ്.

മയക്കി കിടത്തി

മയക്കി കിടത്തി

ഉത്ര നല്ല ഉറക്കത്തിലാവാന്‍ എന്തെങ്കിലും തരത്തിലുള്ള മരുന്ന് വര്‍ഷങ്ങളായി കൊടുക്കുന്നുണ്ടായിരിക്കണമെന്ന് സുരേഷ് പറയുന്നു. അതുകൊണ്ട് മാത്രമാണ് അണലി കടിച്ചിട്ടും ഉണരാതിരുന്നത്. സാധാരണ ഗതിയില്‍ അണലി കടിച്ചു കഴിഞ്ഞാല്‍ 15 മിനിറ്റിനുള്ളില്‍ വേദന അനുഭവപ്പെടും, തല വേദയുണ്ടാവും. മൂത്ര തടസം അനുഭവപ്പെടും.എത്ര ഉറക്കത്തിലായിരുന്നാലും ഉണരേണ്ടതാണ്. ഇത് കൃത്യമായി പറഞ്ഞാല്‍ ഉത്രയെ മയക്കി കിടത്തിയതാണെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി ന്യൂസ് പ്രൈടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

വേദന അനുഭവപ്പെടും

വേദന അനുഭവപ്പെടും

'മൂര്‍ഖന്റെ കടിയേല്‍ക്കുമ്പോഴും നമുക്ക് ശ്വാസതടസമുണ്ടാവുകയും ഉണരുകയും ചെയ്യും. എന്നാല്‍ ഉത്രയുടെ കാര്യത്തില്‍ അതും സംഭവിച്ചിട്ടില്ല. എനിക്ക് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നും അണലിയുടെ കടിയേറ്റപ്പോള്‍ തിരുവനന്തപുരം വരെ എത്തുമ്പോഴേക്കും ശരീരം ക്ഷീണിച്ചിരുന്നു, എത്ര ആരോഗ്യമുള്ളയാളാണെങ്കിലും എത്ര ഉറക്കത്തില്‍ കിടന്നാലും കടിയേല്‍ക്കുന്നത് കൃത്യമായി അറിഞ്ഞിരിക്കും.'

ശ്വാസം മുട്ടിച്ച് കൊന്നതാണോ

ശ്വാസം മുട്ടിച്ച് കൊന്നതാണോ

ഒരു കൊതുക് കടിയേറ്റാല്‍ പോലും നമ്മള്‍ ഉറക്കത്തില്‍ നിന്നും തിരിഞ്ഞു കിടക്കും. വര്‍ഷങ്ങളായി മയക്ക് വസ്തുക്കള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടാവണം. ക്ലോറോംഫോം ആണ് ഉപയോഗിച്ചതെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുമോയെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. അതേസമയം ഉറക്ക ഗുളികയോ മറ്റോ ആണെങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരും. കടികിട്ടിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണോയെന്നതിലും വ്യക്തതിയില്ല.

 സമാനമായ കേസ്

സമാനമായ കേസ്

ഉത്ര ഉറങ്ങിയിരുന്ന രണ്ടാമത്തെ നിലയില്‍ ചെടിയോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാല്‍ റൂമില്‍ എത്തുന്നതിനുള്ള സാധ്യത കുറവാണ്. രണ്ട് വര്‍ഷം മുമ്പ് സമാനമായ കേസ് അഞ്ചലില്‍ നടന്നിരുന്നു. അദ്ദേഹം യുകെയില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഡിവോഴ്‌സ് കേസ് നടക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ഇവരെ ശല്യപ്പെടുത്തിയതിന് പിന്നാലെ വീട് ലോക്ക ്‌ചെയ്തിരുന്നു.ആ സമയത്ത് അദ്ദേഹത്തിന്റൈ മുറിയില്‍ പാമ്പിനെ കാണുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു. പിന്നാലെ ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ പാമ്പിനെ ഉള്ളില്‍ കടത്തിയെന്ന് മനസിലായി.

 പോയിന്റില്‍ കടിപ്പിച്ചു

പോയിന്റില്‍ കടിപ്പിച്ചു

നമ്മുടെ ദേഹത്തേക്ക് ഒരു പാമ്പിനെ ഇട്ട് കഴിഞ്ഞാല്‍ അത് പെട്ടെന്ന് ഇഴഞ്ഞ് പോവുകയേ ഇള്ളു. പേടിച്ചിട്ട് ഇഴഞ്ഞ് പോകും. സൂരജ് ആദ്യം തന്നെ ഒരു പോയിന്റ് നിശ്ചയിക്കുകയും അവിടെ കടിപ്പിക്കുകയുമായിരുന്നു. കുട്ടി അറിഞ്ഞിരുന്നില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ടുള്ള പ്ലാനിംഗ് അല്ല.

 വിദഗ്ധ പരിശീലനം

വിദഗ്ധ പരിശീലനം

ഞാന്‍ 29 വര്‍ഷമായി മേഖലയില്‍. സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാന്‍ വിദഗ്ധ പരിശീലനം ലഭിച്ചിരിക്കണം. പാമ്പിനെ കൊന്നിരുന്നില്ലെങ്കില്‍ ഇത് ആരുടേയും കയ്യില്‍ ഉണ്ടായിരുന്ന പാമ്പ് ആണോയെന്ന മനസിലാവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഡാറ്റ തയ്യാറാക്കുക

ഡാറ്റ തയ്യാറാക്കുക

കേരളത്തില്‍ ഒട്ടനവധി പാമ്പ് സംരക്ഷകരുണ്ട്. അവരുടെ ഡാറ്റ തയ്യാറാക്കുക. ഇവരുടെ ലിസ്റ്റ്. ഇവര്‍ പിടിക്കുന്ന പാമ്പിന്റെ ലിസ്റ്റ്, എവിടുന്ന് പിടിക്കുന്നു തുടങ്ങി അത് ആര്‍ക്ക് കൈമാറുന്നു എന്നതിന്റെ ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. എന്നാലെ ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയുകയുള്ളൂ , മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിരിക്കാം, നമ്മള്‍ അറിയാതെ പോയതായിരിക്കണമെന്നും വാവ സുരേഷ് പറഞ്ഞു.

 ക്രൈബ്രോഞ്ച്

ക്രൈബ്രോഞ്ച്

ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചും ഫോറന്‍സിക് വിദഗ്ദരും സൈബര്‍ സെല്ലും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ഉത്രയുടെ ഭര്‍ത്താവിന് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ കഴിവുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ മറ്റും പരിശോധന നടത്തിയ വിവരങ്ങള്‍ ശേഖരിച്ചെന്നും മനസിലായത്. സുരേഷുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

ഭയം

ഭയം

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രാത്രി സൂരജ് റൂമില്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ത്രയെ കടിച്ച പാമ്പിനെ തിരികെ കുപ്പിയിലാക്കാന്‍ സൂരജിന് കഴിഞ്ഞിരുന്നില്ല. ഈ പാമ്പ് പിന്നീട് അലമാരയുടെ അടിഭാഗത്തേക്ക് ഒളിക്കുകയായിരുന്നു. തന്നെയും കടിക്കുമെന്ന ഭയത്താലാണ് സൂരജ് ഉറങ്ങാതെ ഇരുന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ശുചി മുറിയിലേക്ക് മാറുകയായിരുന്നു. രാവിലെ വിളിച്ചുണര്‍ത്താന്‍ മുറിയിലെത്തിയ അമ്മയാണ് ജീവനറ്റ നിലയില്‍ ഉത്രയെ കണ്ടത്.

English summary
Vava Suresh Comment in Utra murder Case Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X