കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസ്മയയുടെ വീട്ടുകാർ പല വാക്കുകളും പാലിച്ചില്ലെന്ന് കിരണിന്റെ പിതാവ്: മരണത്തിന്റെ അന്ന് രാത്രി നടന്നത്

Google Oneindia Malayalam News

കൊല്ലം; വിസ്മയയുടെ മരണത്തിൽ ഭർത്താവയ കിരൺ കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

വിസ്മയയുമായി സ്ത്രീധനം നൽകിയ കാറിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നതായും വിസ്മമയയെ മുൻപ് മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതിനിടെ അന്ന് രാത്രി നടന്നതിനെ കുറിച്ച് കിരണിന്റെ മാതാപിതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

കിരണിന്റെ മുറിയിൽ

തിങ്കളാഴ്ച പുലർച്ചെ രണ്ടരക്ക് ശുചിമുറിയിൽ പോകാനായി എഴുന്നേറ്റപ്പോൾ കിരണിന്റെ മുറിയിൽ നിന്നും ഇരുവരുടേയും സംസാരം കേട്ടെന്നും പോയി നോക്കിയപ്പോൾ വീട്ടിൽ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് വിസ്മയ തയ്യാറായി നിൽക്കുകയായിരുന്നുവെ്നും കിരണിന്റെ അച്ഛൻ പറയുന്നു. തന്റെ മൊബൈൽ ഫോൺ എടുത്തുവെച്ചെന്നും വിസ്മയെ പരാതി പെട്ടു.

രാവിലെ പോയത്

രാത്രിയിൽ പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ രാവിലെ പോകാമെന്ന് അവളോട് പറഞ്ഞു. നേരത്തേയും വിസ്മയ ഇത്തരത്തിൽ നിർബന്ധം പിടിച്ചിട്ടുണ്ടെന്നും വീട്ടിൽ കൊണ്ടുവിട്ടിട്ടുണ്ടെന്നും കിരണിന്റെ മാതാപിത്താക്കൾ പറഞ്ഞു. ഞങ്ങൾ മുറി വിട്ട് താഴേക്ക് വന്നു കിടന്നു.എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ കിരണിന്റെ കരച്ചിൽ കേട്ടു.

നിലവിളി കേട്ട് പോയി നോക്കി

നിലവിളി കേട്ട് ഓടിച്ചെന്ന് നോക്കിയപ്പോൾ കണ്ടത് കിരൺ വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തിക്കൊടുക്കുന്നതായിരുന്നു. ഉടൻ തന്നെ വിസ്മയയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൊണ്ടുപോകുമ്പോൾ അവൾക്ക് ബോധം ഉണ്ടായിരുന്നു. ഇടയ്ക്ക് കണ്ണ് തുറന്നതായും കിരണിന്റെ അമ്മ പറഞ്ഞു.
ആശുപത്രിയിൽ എത്തി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.സ്വന്തം മകളെക്കാളും വിസ്മയയെ സ്നേഹിച്ചിരുന്നതായി കിരണിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വിസ്മയയുടെ കുടുംബത്തിനെതിരെ

അതേസമയം കിരണിന്റെ പിതാവ് വിസ്മയയുടെ കുടുംബത്തിനെതിരെ രംഗത്തെത്തി. കേരളീയം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരണിന്റെ അച്ഛന്റെ പ്രതികരണം. വാട്സ് ആപ്പിലൂടെ അയച്ച വിസ്മമയ്ക്ക് മർദ്ദനമേറ്റതായ ഫോട്ടോകൾ എപ്പോൾ ഉണ്ടായതാണെന്ന് അറിയില്ലെന്നും കൃത്രിമം കാണിക്കാൻ അവർ മിടുക്കരാണെന്നും കിരണിന്റെ പിതാവ് കുറ്റപ്പെടുത്തി.

ജോലിയുണ്ട്

വിസ്മയയ്ക്ക് പരീക്ഷയ്ക്ക് എല്ലാ പേപ്പറും കിട്ടിയിട്ടൊന്നുമില്ലെന്നാണ് അറിഞ്ഞത്. ഇക്കാര്യം പക്ഷേ ഞങ്ങൾ ചോദിച്ചിട്ടില്ല. കിരണിന് നല്ലൊരു ജോലിയുണ്ട്. അവൾക്ക് ജോലിയില്ലേങ്കിലും കുഴപ്പമില്ല. മാട്രിമോണിയയിൽ വഴിയാണ് വിവാഹം കഴിച്ചത്. കല്യാണത്തിന് രണ്ടാഴ്ച മുന്നേ കാർ വേണ്ടെന്ന് കിരൺ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ആലോചിച്ച് ചെയ്യാമെന്ന് പറഞ്ഞു. വാഹനത്തിന്റെ പേരിൽ അവളുടെ അച്ഛനുമായി തർക്കം ഉണ്ടായിരുന്നു. മറ്റൊരു തർക്കവും ഇല്ലായിരുന്നു.

സോഷ്യൽ മീഡിയ ഉപയോഗം


വിസ്മയയുടെ അച്ഛൻ ഞങ്ങളോട് വിളിക്കാറ് പോലും ഇല്ല. മകളുടെ കാര്യം അവർ അന്വേഷിക്കാറേയില്ല. കല്യാണത്തിന് തന്ന വാക്കുകൾ 60 ശതമാനം പോലും അവർ പാലിച്ചിട്ടില്ല. വിസ്മയ അമിതമായി മൊബൈൽ ഉപയോഗിക്കുമായിരുന്നു. കൂടുതൽ മൊബൈലിൽ കളി വേണ്ടെന്ന് കിരൺ താക്കീത് ചെയ്തിരുന്നു. എപ്പോഴും സ്റ്റാറ്റസ് ഇടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

പിതാവിനെതിരെ

വിസ്മയയുടെ അച്ഛനും സോഷ്യൽ മീഡിയയിൽ തന്നെയാണ്. പിന്നെ കുട്ടികൾ എങ്ങനെയാണ് ശരിയാകുന്നത്. വിസ്മയയ്ക്ക് പ്രത്യേക രീതിയാണ്. വിവാഹം കഴിഞ്ഞപ്പോൾ വിസ്മയയുടെ പിതാവ് പറഞ്ഞത് തന്റെ വലിയ തലവേദന ഒഴിഞ്ഞെന്നാണ്. മോൾക്ക് കൊടുക്കാമെന്ന വാഹനം അവളുടെ പേരിൽ അല്ലേ കൊടുക്കേണ്ടത്. ഒന്നുകിൽ അവന്റെ പേരിൽ വാഹനം കൊടുക്കാമായിരുന്നു. വാഹനം വിസ്മയയുടെ അച്ഛന്റെ പേരിലാണ്. താൻ പറയുന്നത് എല്ലാവരും കേൾക്കണമെന്നാണ് അയാളുടെ രീതിയെന്നും കിരണിന്റെ പിതാവ് ആരോപിച്ചു.

'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്

ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുന്ന നമ്മുക്കാണ് സ്ത്രീധനം തരേണ്ടത്; ലൈവിൽ തുറന്നടിച്ച് പാർവ്വതിഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുന്ന നമ്മുക്കാണ് സ്ത്രീധനം തരേണ്ടത്; ലൈവിൽ തുറന്നടിച്ച് പാർവ്വതി

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
Kiran's mother's testimony in vismaya case

English summary
vismaya's family not full filled 60 percentage of promises says kiran's father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X