Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും വോട്ട് ചെയ്യണേ, സ്വീപ്പിന്റെ വോട്ടുവണ്ടി കൊല്ലം ജില്ലയിൽ ഓട്ടം തുടങ്ങി

കൊല്ലം: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാഹനത്തിനകത്ത് സജ്ജമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണമാരംഭിച്ചു. കലക്‌ട്രേറ്റില്‍ നിന്നാരംഭിച്ച ആദ്യയാത്ര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

എന്റെ വോട്ട്, എന്റെ അവകാശം, ഞങ്ങളും വോട്ട് ചെയ്യും എന്നിങ്ങനെയുള്ള സന്ദേശ വാക്യങ്ങളോടെയാണ് വാഹനം ജില്ല മുഴവന്‍ സഞ്ചരിക്കുക. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വി. വി. പാറ്റ് എന്നിങ്ങനെ വോട്ടെടുപ്പിന് പോളിംഗ് സ്റ്റേഷനില്‍ ക്രമീകരിച്ചിരിക്കുന്നതുപോലെ വാഹനത്തിലും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ചു വാഹനത്തില്‍ കയറി വോട്ടിംഗ് രീതി പരിചയപ്പെടാനും ചെയ്തു നോക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

1

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തന വിവരങ്ങള്‍ വിശദമായി മനസ്സിലാക്കാനുള്ള രീതിയിലാണ് വാഹനത്തിലെ ക്രമീകരണം. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളും ഒഴിവാക്കി അക്ഷരമാലയായാണ് മെഷീനുകളില്‍ രേഖപെടുത്തിയിട്ടുള്ളത്. തുടര്‍ ദിവസങ്ങളില്‍ കലാകാരന്മാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വോട്ടു വണ്ടിയുടെ പ്രയാണം നാട്ടിലാകെ നിറയും.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത് ജോയി, സ്വീപ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ പതിനൊന്ന് നിയോജകമണ്ഡലങ്ങളിലേയും പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ റാന്റമൈസിംഗ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസറിന്റെ മേല്‍നോട്ടത്തില്‍ നടത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലെ ഇ.വി.എം മാനേജേമെന്റ് സംവിധാനമുപയോഗിച്ചാണ് റാന്റമൈസിംഗ് നടന്നത്.

സീരിയല് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വി.വി.പാറ്റ് എന്നിവ അടങ്ങുന്ന വോട്ടിംഗ് മെഷീനുകളുടെ സുതാര്യത ഓണ്‍ലൈന്‍ വഴി നടന്ന റാന്റമൈസിംഗിലൂടെ ഉറപ്പാക്കി. രാഷ്ട്രീയ കക്ഷി പ്രതിനിധികളും വരണാധികാരികളും കോണ്‍ഫറന്‍സ് ഹാളിലെ എല്‍.സി.ഡി മോണിറ്ററിലൂടെ നേരിട്ട് വീക്ഷിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത് ജോയി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+