പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍
കൊല്ലം: പത്തനാപുരത്ത് എം എല്‍ എയും നടനുമായ കെ ബി ഗണേഷ് കുമാറും ബ്ലോക്ക് പഞ്ചായത്ത് അംഗവും കെ എസ് യു സംസ്ഥാന സെക്രട്ടറിയുമായ എം ജെ യദുകൃഷ്ണനും തമ്മിലുള്ള വാക്പോര് മുറുകുന്നു. തനിക്കെതിരായ 'പോത്ത്' പരാമര്‍ശത്തില്‍ എം ജെ യദുകൃഷ്ണന് മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. കെ ബി ഗണേഷ് കുമാര്‍ ഈ പണി നിര്‍ത്തി പോത്തിനെ കുളിപ്പിക്കാന്‍ പോകണമെന്ന എം ജെ യദുകൃഷ്ണന്റെ വിമര്‍ശനമാണ് വിവാദമായത്.
ഇത്തിന് മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ തന്നെ രംഗത്തെത്തി. പോത്തിനെ കിട്ടാനില്ലാത്തതിനാല്‍ പറഞ്ഞയാള്‍ കുനിഞ്ഞ് നിന്നാല്‍ കുളിപ്പിച്ച് തരാം എന്നായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ മറുപടി. പട്ടാഴിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു കെ ബി ഗണേഷ് കുമാര്‍ എം ജെ യദുകൃഷ്ണന് മറുപടിയുമായി രംഗത്തെത്തിയത്.

പോത്തിനെ കുളിപ്പിക്കുന്നത് മോശമായ കാര്യമല്ല എന്നും താന്‍ പണ്ട് പശുവിനെയും ആനയെയും എല്ലാം കുളിപ്പിച്ചിട്ടുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം എന്നും കെ ബി ഗണേഷ് കുമാര്‍ തിരിച്ചടിച്ചു. സ്വന്തം വീട്ടിലെ ശൗചാലയം കഴുകുന്നയാളാണ് താന്‍ എന്നും എം ജെ യദുകൃഷ്ണന് മറുപടിയായി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പട്ടാഴിയില്‍ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിന് എതിരേ നടന്ന കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കവേ ആണ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജെ യദുകൃഷ്ണന് വിവാദ പ്രസംഗം നടത്തിയത്. ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് വരുന്ന കാര്യം പത്തനാപുരം എം എല്‍ എയും പട്ടാഴി പഞ്ചായത്ത് പ്രസിഡന്റും അറിഞ്ഞില്ലെങ്കില്‍ ഇരുവരും പോത്തിനെ കുളിപ്പിക്കാന്‍ പോകുകയാണ് നല്ലത് എന്നായിരുന്നു യദുകൃഷ്ണന് പറഞ്ഞത്.

നാണവും മാനവും ഉണ്ടെങ്കില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പഞ്ചായത്ത് ഭരണവും ബ്ലോക്ക് ഭരണവും ജില്ലാ ഭരണവും സംസ്ഥാന ഭരണവും കൈയിലിരിക്കുമ്പോള്‍ അതിന്റെ പ്രതിനിധികളായിട്ടുള്ള ഇവിടത്തെ എം എല്‍ എയേയും പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിട്ടും ഈ നാട്ടിലേക്ക് കൊണ്ടുവരാന്‍ ടി എന്‍ സീമ നേതൃത്വം കൊടുക്കുന്ന ശുചിത്വ മിഷനും എം ബി രാജേഷ് നേതൃത്വം കൊടുക്കുന്ന തദ്ദേശ വകുപ്പും ഒരു പ്രൊജക്ട് ഈ പഞ്ചായത്തിലേക്ക് കൊണ്ടുവരുമെന്ന് പറയുമ്പോള്‍ അത് നടക്കില്ല എന്ന് പറയാനുള്ള ആര്‍ജവം പോലും ഇവിടത്തെ പഞ്ചായത്തിനും എംഎല്‍എക്കും ഇല്ല.

നിങ്ങള്‍ ഈ പണി നിര്‍ത്തി വല്ല പോത്തിനേയും കുളിപ്പിക്കാന്‍ പോകണം എന്നാണ് രണ്ട് പേരോടും ഞങ്ങള്‍ക്ക് അഭ്യര്ത്ഥിക്കാനായിട്ടുള്ളത് എന്നായിരുന്നു എം ജെ യദുകൃഷ്ണന് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പട്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications