കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യസംസ്‌കരണം സംസ്‌കാരമായി മാറണം; ആധുനിക സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

കൊല്ലം : സിവില്‍ സ്റ്റേഷനിലെ വനിതാ ശുചിമുറികളില്‍ ശുചിത്വ മിഷന്‍ സ്ഥാപിച്ച മൂന്ന് യൂണിറ്റ് സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാലിന്യം സംസ്‌കരിക്കുന്നത് ഒരു സംസ്‌കാരമായി നിലനിറുത്തി അതിനായുള്ള ആധുനിക സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. അവ പരിപാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയും വേണം.

<strong>ഷുക്കൂര്‍ വധം, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ</strong>ഷുക്കൂര്‍ വധം, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ

സ്‌കൂളുകളിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ച് സംസ്‌കരിക്കണം. അതില്‍ നിന്നുണ്ടാകുന്ന ജൈവവളം പച്ചക്കറി കൃഷിയ്ക്ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കി മാറ്റുകയും വേണം പ്രസിഡന്റ് പറഞ്ഞു. എ.ഡി.എം ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

C Radhamani

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സുരേഷ്, ലീഡ് ബാങ്ക് മാനേജര്‍ പത്മകുമാര്‍, എ.ഡി.സി മാരായ ടി.കെ. സായുജ, അനു, ജില്ലാ ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Waste issue in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X