കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയ്യും മെയ്യും മറന്ന് വല വലിച്ച് രാഹുൽ, കിട്ടിയത് കുറച്ച് മത്സ്യം; അനുഭവം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം അവരില്‍ ഒരാളായി കടലില്‍ യാത്ര ചെയ്തതിന്റെ അുഭവം പങ്കുവച്ച് വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി കൊല്ലം വാടി തുറമുഖത്ത് നിന്ന് പുറപ്പെട്ടത്.

മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര. കെസി വേണുഗോപാല്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ കടലിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്ക് ശേഷം അനുഭവം പങ്കുവച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കടലില്‍ പോയി വലവിരിച്ചു

കടലില്‍ പോയി വലവിരിച്ചു

ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വലവിരിച്ചു. ഒരുപാട് മത്സ്യങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മത്സ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ട് കണ്ടത്. എന്നാല്‍ നിങ്ങള്‍ ഇത് എന്നും അനുഭവിക്കുന്നു- രാഹുല്‍ പറഞ്ഞു.

മീന്‍ പാചകം ചെയ്തു തന്നു

മീന്‍ പാചകം ചെയ്തു തന്നു

വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ തനിക്ക് മീന്‍ പാചകം ചെയ്തു തന്നെന്നും തന്റെ ജീവിതത്തില്‍ അത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു, നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നു. അവര്‍ പറഞ്ഞത് അവരെ മത്സ്യത്തൊഴില്‍ മേഖലയിലേക്ക് വിടാന്‍ ഒരുക്കമല്ലെന്നാണ്. അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെ- രാഹുല്‍ പറഞ്ഞു.

ആരാധിക്കുകയും ബഹുമാനിക്കുകയും

ആരാധിക്കുകയും ബഹുമാനിക്കുകയും

മത്സ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും അറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തുറന്ന ചര്‍ച്ചയ്ക്കും രാഹുല്‍ തുടക്കമിട്ടു. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു ഈ യാത്ര.

 ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ കടലിലേക്ക് പുറപ്പെട്ടത്. കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. 7.45ഓടെ മടങ്ങിയെത്തിയ രാഹുല്‍ ഹോട്ടലിലേക്ക് മടങ്ങി. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടതിന് ശേഷമാണ് രാഹുല്‍ മടങ്ങിയത്. രാഹുല്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടുമത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടു

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

മലപ്പുറത്ത് സിപിഎമ്മിന്‍റെ പുതിയ കളികള്‍; കെടി ജലീല്‍ പൊന്നാനിയിലും പി ശ്രീരാമകൃഷ്ണന്‍ തവനുരിലും?മലപ്പുറത്ത് സിപിഎമ്മിന്‍റെ പുതിയ കളികള്‍; കെടി ജലീല്‍ പൊന്നാനിയിലും പി ശ്രീരാമകൃഷ്ണന്‍ തവനുരിലും?

'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും

ഷാനി മോളേയും ലതികയേയും ഒതുക്കും, ജയിച്ചാൽ പത്മജ മാത്രം മന്ത്രി; കോൺഗ്രസിലെ പടയൊരുക്കം ഇങ്ങനെഷാനി മോളേയും ലതികയേയും ഒതുക്കും, ജയിച്ചാൽ പത്മജ മാത്രം മന്ത്രി; കോൺഗ്രസിലെ പടയൊരുക്കം ഇങ്ങനെ

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
Wayanad MP Rahul gandhi Has revealed his experience of traveling to sea with fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X