കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടു

Google Oneindia Malayalam News

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. കൊല്ലം വാടി തുറമുഖത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ബോട്ടില്‍ ഒരു മണിക്കൂറോളം ചെലവിട്ടാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയത്. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുമ്പായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ അവരോടൊപ്പം കടലിലേക്ക് യാത്ര തിരിച്ചത്.

കാഞ്ഞിരപള്ളിയും പൂഞ്ഞാറും അടക്കം നാലിടത്ത് ജോര്‍ജിന്റെ ജനപക്ഷം മത്സരിക്കും, കോണ്‍ഗ്രസ് വീഴും!!കാഞ്ഞിരപള്ളിയും പൂഞ്ഞാറും അടക്കം നാലിടത്ത് ജോര്‍ജിന്റെ ജനപക്ഷം മത്സരിക്കും, കോണ്‍ഗ്രസ് വീഴും!!

rahul

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ കടലിലേക്ക് പുറപ്പെട്ടത്. കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. 7.45ഓടെ മടങ്ങിയെത്തിയ രാഹുല്‍ ഹോട്ടലിലേക്ക് മടങ്ങി.അതേസമയം, കടലില്‍ മത്സ്യത്തൊഴിലാളികളുമായി യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

അതിരാവിലെ തന്നെ ഒരു രസകരമായ മത്സ്യബന്ധനത്തിന് പോവുകയും കൊല്ലം തങ്കശ്ശേരി ബീച്ചില്‍ മത്സ്യത്തൊഴിലാളികളുമായി ഇടപഴകുകയും ചെയ്തു. നിങ്ങളുടെ ജോലി ഞാന്‍ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കൂടാതെ ഒഴിഞ്ഞ വല പുറത്തെടുക്കുന്നതിന്റെ നിരാശയും ഞാന്‍ കണ്ടു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഒരു സ്ഥിര വരുമാനം ഉറപ്പ് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാകുമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

gandhi

ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തീരദേശ മേഖലയില്‍ സജീവമാക്കാനും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും

ഷാനി മോളേയും ലതികയേയും ഒതുക്കും, ജയിച്ചാൽ പത്മജ മാത്രം മന്ത്രി; കോൺഗ്രസിലെ പടയൊരുക്കം ഇങ്ങനെഷാനി മോളേയും ലതികയേയും ഒതുക്കും, ജയിച്ചാൽ പത്മജ മാത്രം മന്ത്രി; കോൺഗ്രസിലെ പടയൊരുക്കം ഇങ്ങനെ

Recommended Video

cmsvideo
Rahul gandhi visits wayanadu

എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്

English summary
Wayanad MP Rahul Gandhi travels by sea with fishermen, Spent about an hour at sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X