കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വല ഒതുക്കാന്‍ ടി ഷര്‍ട്ട് ഊരി കടലിലേക്ക് ചാടി രാഹുല്‍; അമ്പരപ്പോടെ മത്സ്യത്തൊഴിലാളികള്‍, കൗതുകം

Google Oneindia Malayalam News

കൊല്ലം: പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കൊല്ലം വാടി കടപ്പുറത്ത് കടലിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കടലില്‍ ചാടി. രണ്ട് മണിക്കൂറോളം ഇവര്‍ക്കൊപ്പം ചെലവഴിച്ച രാഹുല്‍ ഗാന്ധി വള്ളത്തില്‍ നിന്ന് വല വലിച്ച് കയറ്റാനും സഹായിച്ചു. വല വലിച്ച് ബോട്ടിലേക്ക് കയറ്റുമ്പോള്‍ മത്സ്യം ചാടി പോകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ വെള്ളത്തിലേക്ക് ചാടാറുണ്ട്. ഇവരോടൊപ്പമാണ് രാഹുല്‍ കടലിലേക്ക് ചാടിയത്.

rahul

കടലില്‍ നിന്ന് അദ്ദേഹം നീന്തിയെന്ന് ബോട്ടുടമ പറഞ്ഞു. ഒരു വേര്‍തിരിവും കാണിക്കാതെ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. എല്ലാ തൊഴിലാളികളോടും അദ്ദേഹം വിശേഷം ചോദിച്ചെന്നും ബോട്ടുടമ പറഞ്ഞു. വലയില്‍ നിന്ന് അധികം മീന്‍ കിട്ടാതിരുന്നത് അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ബോട്ടില്‍ നിന്ന് ഞങ്ങളുടെ കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞെന്നും ബോട്ടുടമ പറയുന്നു.

നേരത്തെ കടല്‍ യാത്രയും വല വലിച്ച അനുഭവങ്ങളെല്ലാം രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു. ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വലവിരിച്ചു. ഒരുപാട് മത്സ്യങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മത്സ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ട് കണ്ടത്. എന്നാല്‍ നിങ്ങള്‍ ഇത് എന്നും അനുഭവിക്കുന്നു- രാഹുല്‍ അനുഭവം പങ്കുവച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

അതേസമയം, ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ കടലിലേക്ക് പുറപ്പെട്ടത്. കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. 7.45ഓടെ മടങ്ങിയെത്തിയ രാഹുല്‍ ഹോട്ടലിലേക്ക് മടങ്ങി. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടതിന് ശേഷമാണ് രാഹുല്‍ മടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും കൂടി വേണ്ടിയാണ് രാഹുല്‍ അവരോടൊപ്പം യാത്ര തിരിച്ചത്. കൊല്ലം വാടി തുറമുഖത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ബോട്ടില്‍ മണിക്കൂറോളം ചെലവിട്ടാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയത്. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുമ്പായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ അവരോടൊപ്പം കടലിലേക്ക് യാത്ര തിരിച്ചത്. യാത്രയ്ക്ക് ശേഷം രാഹുല്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
Wayanad MP Rahul gandhi went to sea with the fishermen in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X