കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു; രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു. അഞ്ചാലമൂടിനടുത്ത് പ്രാക്കുളത്താണ് സംഭവം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന സന്തോഷ് (48) ഭാര്യ റംല (40) ഇവരുടെ അയല്‍വാസി ശ്യാം കുമാര്‍ (35) എന്നിവരാണ് മരിച്ചത്.

റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത് തുടര്‍ന്ന് രക്ഷപ്പെടുത്താനെത്തിയ സന്തോഷിനും ശ്യാം കുമാറിനും ഷോക്കേല്‍ക്കുകയായിരുന്നു. സന്തോഷിന്റെയും റംലയുടെയും നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു ശ്യാം കുമാര്‍.
വീട്ടിലെ സര്‍വീസ് വയറില്‍ നിന്നാണ് മൂന്ന് പേര്‍ക്കും ഷോക്കേറ്റതെന്നാണ് സൂചന. ഇലട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ഒരാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications