കാട്ടുപന്നിയെ ശരിക്കും പേടിക്കണം, കൊല്ലത്ത് ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുനലൂര്‍: ജനങ്ങള്‍ എന്തിനെയൊക്കെ പേടിക്കണം. ഒരുപാട് കാര്യങ്ങള്‍ പേടിക്കണമെന്നാണ് പലയിടത്തും നിന്നുമുള്ള വിവരങ്ങളിലൂടെ മനസ്സിലാവുന്നത്. കൊല്ലത്തെ പുനലൂരുള്ള ഒരു ദമ്പതിമാരുടെ കാര്യം അത്തരത്തിലാണ്. നഗരസഭയിലെ കൂനംകുഴിയില്‍ പ്രഭാതസവാരിക്കിടെ ദമ്പതികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കടുവയും ആനയുമൊക്കെ ആക്രമിക്കുന്ന അടുത്തിടെയായി വരാറുണ്ട്. കാട്ടുപന്നിയുടെ ആക്രമണം ഭയപ്പെടുന്നതാണ്. എന്നാല്‍ ദമ്പതിമാര്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.

പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ സെന്റ് മേരീസ് പള്ളിയുടെ കുരിശടിക്ക് സമീപമാണ് കാട്ടുപന്നിയുടെ ആക്രമണം ദമ്പതികള്‍ക്ക് നേരെയുണ്ടായത്. കൂനംകുഴി വഞ്ചിയൂര്‍ വീട്ടില്‍ ആല്‍ബി ജോര്‍ജും ഭാര്യ മേരിക്കുട്ടിയുമാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇവര്‍ കാറ്റാടി ജംഗ്ഷന്‍ മുതല്‍ കുരിശടി വരെ നടന്ന് തിരികെ വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. വലിയ ശബ്ദത്തില്‍ തേറ്റയില്‍ തറയില്‍ ഉരച്ച് ദമ്പതികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു കാട്ടുപന്നി. ഇവര്‍ പന്നിക്ക് നേരെ ശബ്ദമുണ്ടാക്കി പ്രതിരോധിച്ച് നില്‍ക്കുകയായിരുന്നു. ഇവരുടെ ഭാഗ്യം കൊണ്ട് കുറച്ച് നേരെ നിന്ന ശേഷം പന്നി പിന്‍വാങ്ങുകയായിരുന്നു.
ഈ മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൃഷി നശിപ്പിക്കുന്നത് മാത്രമല്ല ആളുകളെ ആക്രമിക്കുന്നത് വരെ പന്നി തുടങ്ങിയ സാഹചര്യത്തില്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. പിറവന്തൂര്‍ പഞ്ചായത്ത് അതിര്‍ത്തി ഭാഗത്ത് കല്ലടയാറിന്റെ തീരങ്ങളില്‍ ഒറ്റപ്പെട്ട ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളുണ്ട്. ഈ ഭാഗത്ത് കാട്ടുപന്നികള്‍ ധാരാളമായി തമ്പടിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം കൂനംകുഴയില്‍ മാത്രമല്ല പലയിടത്തും കാട്ടുപന്നി അപകടമുണ്ടാക്കുന്നുണ്ട്. മീന്‍ കുളത്തില്‍ നിന്ന് വനപാലകര്‍ രക്ഷപ്പെടുത്തിയ കാട്ടുപന്നി വീട്ടുമുറ്റത്ത് നിന്ന വീട്ടമ്മയെ ആക്രമിച്ചു.
അതേസമയം കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലിന് ഗുരുതരമായി ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാനഗര്‍ സാജില മന്‍സിലില്‍ ഷക്കീല അല്‍ഹാദിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ എട്ടിന് സാംനഗറിലായിരുന്നു ആക്രമണമുണ്ടായത്. മീന്‍ കുളത്തില്‍ നിന്ന് പുറത്തെത്തിച്ചപ്പോള്‍ കുതറിയോടിയ കാട്ടുപന്നി വീട്ടുമുറ്റത്ത് കോഴിക്ക് തീറ്റകൊടുക്കുകയായിരുന്ന ഷക്കീലയെ കുത്തിയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications