കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തു, കൊല്ലത്ത് യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് കാമുകിയെ കാമുകന്‍ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശിനിയായ ആതിരയാണ് കൊല്ലപ്പെട്ടത്. 28 വയസ്സാണ്. കാമുകനായ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആതിരയെ തീ കൊളുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്റെ പേരിലാണ് കൊലപാതകം എന്നാണ് റിപ്പോര്‍ട്ട്.

ഷാനവാസിനൊപ്പമാണ് ആതിര താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആതിര സ്ഥിരമായി വീഡിയോകള്‍ പങ്കുവെച്ചിരുന്നു. നേരത്തെ ടിക് ടോകിലും ആതിര വീഡിയോകള്‍ ചെയ്തിരുന്നു. എന്നാല്‍ ഷാനവാസിന് ഇതിനോട് എതിര്‍പ്പുണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നുമാണ് പോലീസ് പറയുന്നത്.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

fire

മറ്റ് ബന്ധങ്ങളുണ്ടാക്കുന്നു എന്ന് ആരോപിച്ച് ആതിരയെ ഷാനവാസ് മര്‍ദ്ദിച്ചിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്... ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിലുളള തര്‍ക്കത്തിനൊടുവില്‍ ആതിരയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആതിരയുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആതിര തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ആതിരയെ തീ കൊളുത്തുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആതിരയും ഷാനവാസും നേരത്തെയുളള വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ശേഷം ഒരുമിച്ചാണ് താമസിക്കുന്നത്. നിയമപരമായി ഇവര്‍ വിവാഹിതരല്ല. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ വീതമുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുഞ്ഞുമുണ്ട്. ആതിരയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala police warns about privacy issues in audio chat rooms

English summary
Woman burned to death by lover at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X