പൂതക്കുളം സഹകരണ ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം: സഹകരണ ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കുളം സര്‍വ്വീസ് സഹകര ബാങ്കിലാണ് ആത്മഹത്യ. പൂതക്കൂളം സ്വദേശിയായ സത്യവതിയാണ് മരിച്ചത്. ഉച്ചയോടെ ബാങ്കില്‍ എത്തിയ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബാങ്ക് ബ്രാഞ്ചിനുള്ളില്‍ വെച്ച് സത്യവതി സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
ബാങ്കിലുണ്ടായിരുന്ന ജീവനക്കാരും മറ്റുള്ളവരും എമര്‍ജന്‍സി എക്സിറ്റ് വഴി ഒടി പുറത്തിറങ്ങി. മറ്റാര്‍ക്കും പരിക്കില്ല. ആത്മഹത്യയുടെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്‍റായിരുന്നു ഇവര്‍.

Recommended Video

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ച രോഗി മുങ്ങി; പിന്നീട് പിടിയിലായി












Click it and Unblock the Notifications