കൊവിഡ് പോസിറ്റീവായ 'കൊറോണ' പെണ്‍കുഞ്ഞിന് ജന്മം നല്‍കി, കൊല്ലത്തെ അപൂർവ്വത
കൊല്ലം: കൊറോണ വൈറസ് ലോകത്തെ ആകെ ആശങ്കയിലാക്കി വ്യാപിച്ച് കൊണ്ടിരിക്കുമ്പോള്‍ കൊല്ലത്തെ കൊറോണ സന്തോഷത്തിലാണ്. കൊല്ലത്തെ കൊറോണ വൈറസല്ല എന്ന പ്രത്യേകതയുണ്ട്. മതിലില്‍ ഗീതാ മന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യയായ കൊറോണ എന്ന യുവതി പേര് കൊണ്ട് കൊവിഡ് കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ കൊവിഡ് പോസിറ്റീവായ കൊറോണ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ്.
24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ പ്രസവം ആണിത്. പെണ്‍കഞ്ഞിന് അര്‍പ്പിത എന്നാണ് പേരിട്ടിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ആയിരുന്നു. കൊല്ലം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു കൊവിഡ് പോസിറ്റീവ് ആയ കൊറോണയെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെ കൊറോണ കഴിഞ്ഞ ദിവസം പ്രസവിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് കൊറോണ പ്രസവിച്ചത്. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുകയാണ്. കൊല്ലത്തെ ആശുപത്രിയില്‍ ഗര്‍ഭകാലത്തെ പതിവ് പരിശോധനയ്ക്ക് എത്തിയ കൊറോണ അവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയില്‍ ആണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പത്താം തിയ്യതി കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആര്‍ട്ടിസ്റ്റായ തോമസിന്റെ ഇരട്ടകളായ പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്തമായ പേരുകളാണിട്ടിരുന്നത്. ഒരാള്‍ കൊറോണയും മറ്റേയാള്‍ കോറലും. കൊറോണ എന്ന പേരിന് വൈറസ് എന്നല്ല അര്‍ത്ഥം. മറിച്ച് പ്രകാശവലയം എന്നാണ്. മകളുടെ പേരാണ് അമ്മ ഷീബയുടെ ബ്യൂട്ടിപാര്‍ലറിനും ഇട്ടിരിക്കുന്നത്.












Click it and Unblock the Notifications