ചരിത്രമെഴുതി കൊല്ലം... പെൺ മതിൽ വന്‍ മതിലായി, ഐക്യദാർഢ്യവുമായി വിദ്യാർത്ഥിനികളും വിദേശികളും!!
കൊല്ലം: ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റര്‍ ദൂരത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് വനിതകള്‍ അണിനിരന്നപ്പോള്‍ വനിതാ മതില്‍ കൊല്ലം ജില്ലയില്‍ വന്‍മതിലായി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ജാതി, മത, പ്രായ, രാഷ്ട്രീയ ഭേദമെന്യേ ദേശീയപാതയിലേക്ക് പ്രവഹിച്ച ജനസഞ്ചയം നാലുണിയോടെ നവോത്ഥാന മതിലായി മാറുകയായിരുന്നു.
നവോത്ഥാന സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി നാനാതുറകളില്‍പെട്ട വനിതകള്‍ പങ്കുചേര്‍ന്ന മതിലിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥിനികളും വിദേശ വിനോദസഞ്ചാരികളുമുള്‍പ്പെടെയുള്ളവരെത്തി. പ്രായം തളര്‍ത്താത്ത വയോധികരും കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും മതിലിന് ആവേശംപകര്‍ന്നു.

നവോത്ഥാന പ്രതിജ്ഞയോടെയാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടിക്ക് തുടക്കമായത്. സ്ത്രീസമത്വം ഉറപ്പാക്കുക, കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും നവോത്ഥാന നായകരുടെ ചിത്രങ്ങളുമേന്തിയാണ് വനിതകള്‍ എത്തിയത്. പൊതുസമ്മേളനങ്ങളോടെ പരിപാടി സമാപിച്ചു. കൊല്ലം ചിന്നക്കട ബസ് ബേയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.വനിതാ മതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരന്നതോടെ രണ്ടു മതിലുകള്‍ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്.












Click it and Unblock the Notifications