കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടാരക്കരയിൽ വനിത മതിൽ പ്രവർത്തനം തകൃതി; പ്രവർത്തനങ്ങൾ അവലോകനം ചെയ്തു, അന്തിമ ഘട്ടത്തിൽ...

  • By Desk
Google Oneindia Malayalam News

കൊല്ലം: വനിതാ മതിലിന്റെ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ തയ്യാറെടുപ്പുകള്‍ പി. അയിഷ പോറ്റി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പല്‍ മേഖലയില്‍ നിന്നും പരമാവധി പേരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി.

തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; 30 അംഗ മാവോയിസ്റ്റ് സംഘം പ്രദേശത്തുള്ളതായി സൂചന

കൊട്ടാരക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അബ്ദുള്‍ റഹ്മാന്‍, ഷൈല സലിംലാല്‍, അംബിക സുരേന്ദ്രന്‍, ബി.ഡി.ഒ. പി. എഫ്. മെല്‍വിന്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. അനില്‍കുമാര്‍, കൊട്ടാരക്കര കൃഷ്ണന്‍കുട്ടി, ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. സജീവ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, എ.ഡി.എസ്. സി.ഡി.എസ്. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Woman wall

ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ സംഘാടക സമിതിയുടെ അവലോകന യോഗം ഏരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍. രാജീവ്, മുന്‍ പ്രസിഡന്റ് ഓമന മുരളി, മുന്‍ വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ പി. അനിത, എ. രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. വിജയകുമാര്‍, ആര്‍. ബിജു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലീല തുളസീധരന്‍, സി.ഡി.എസ്. എ.ഡി.എസ്. അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Woman wall in Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X