Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത മതിലിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; കൊല്ലത്ത് പ്രാദേശിക സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവം, പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ നിർദേശം!!

കൊല്ലം : വനിതാ മതിലിന്റെ വിജയകരമായ സംഘാടനത്തിനായി കൊല്ലം ജില്ലയില്‍ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. നിയോജക മണ്ഡലം തലത്തിലുള്ള യോഗങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് എല്ലാ കേന്ദ്രങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ചുവരുന്നത്. ആലോചനാ യോഗങ്ങളില്‍ ജനപ്രതിനിധികള്‍, സാമൂഹികസാംസ്‌കാരികനവോത്ഥാന സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അംഗങ്ങളാണ്. ഗ്രാമപഞ്ചായത്തംഗങ്ങള്‍ ചെയര്‍മാന്‍മാരായാണ് വാര്‍ഡ്തല സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ സംഘാടക സമിതി യോഗം തൃക്കോവില്‍വട്ടം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ കണ്ണനല്ലൂര്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അബൂബക്കര്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.സുലോചന, മറ്റ് ജനപ്രതിനിധികള്‍, ബി.ഡി.ഒ വിമല്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ജയചന്ദ്രന്‍ നായര്‍, സാമൂഹ്യസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Women wall logo

പെരിനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുചക്രവാഹന റാലി, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി. സുരേഷ്‌കുമാര്‍, വി. പ്രസന്നകുമാര്‍, പെരിനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. രഘുത്തമന്‍പിള്ള, വെള്ളിമണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഹെന്റി, പഞ്ചായത്ത് സെക്രട്ടറി എ. ബാബുരാജ്, സംഘടനാ പ്രതിനിധികളായ രമാ കരുണാകരന്‍, വേട്ടിയില്‍ പത്മകുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എന്‍. കൃഷ്ണപിള്ള, ബി. ബൈജു, വി. മനോജ്, ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.

എം.എന്‍. സ്മാരക സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന കരീപ്ര ഗ്രാമപഞ്ചായത്തിലെ സംഘടാക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.പി. ജെസി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, സി. ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ. ലൈല, എന്‍. ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി വൈ. അനസ്, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. സജീവ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+