കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതില്‍; കൊല്ലത്ത് ഒരുക്കങ്ങൾ തുടങ്ങി, അഞ്ചു നിയോജക മണ്ഡലങ്ങളില്‍ സംഘാടക സമിതിയായി

  • By Desk
Google Oneindia Malayalam News

കൊല്ലം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലം തലത്തിലുള്ള സംഘാടക സമിതി രൂപീകരണത്തിന് തുടക്കമായി. ഞായറാഴ്ച കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, കുണ്ടറ, ചടയമംഗലംമണ്ഡലങ്ങളില്‍ യോഗം ചേര്‍ന്ന് സംഘാടക സമിതിയെ തിരഞ്ഞെടുത്തു. എം.എല്‍.എ ചെയര്‍മാനും ബി.ഡി.ഒ കണ്‍വീനറുമായുള്ള സമിതികളില്‍ സാംസ്‌കാരിക, നവോത്ഥാന സംഘടനകളുടെ പ്രതിനിധികളും ഭാരവാഹികളാണ്. യോഗങ്ങളില്‍ ജനപ്രതിനിധികള്‍ നവോത്ഥാന, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

<strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?</strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?

ചടയമംഗലം മണ്ഡലത്തിലെ യോഗം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള കേരളത്തിന്റെ ഉത്തരമാണ് വനിതാ മതിലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, വിവിധ സംഘടനകളുടെ പ്രതിനിധികളായ എന്‍.ബിജു, പച്ചയില്‍ സന്ദീപ്, കെ.സത്യശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Woman wall

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കുന്നത്തൂര്‍ മണ്ഡലത്തിലെ യോഗം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മാനവിക ഐക്യത്തിന്റെയും നവോത്ഥാന മൂല്യങ്ങളുടെയും സംഗമമായിരിക്കും വനിതാ മതിലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അബ്ദുല്‍ ലത്തീഫ്, മുബീന ടീച്ചര്‍, കലാദേവി, മറ്റ് ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികളായ സരസ്വതിയമ്മാള്‍,പി. സത്യവതി, വടമണ്‍ വിനോജി, ഐ.ബാബു കുന്നത്തൂര്‍, ഉദയന്‍, ശൂരനാട് അജിതുടങ്ങിയവര്‍ പങ്കെടുത്തു.കൊട്ടാരക്കര മണ്ഡലത്തിലെ യോഗം കൊട്ടാരക്കര വ്യാപാര ഭവനില്‍ ഐഷ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ വന്‍മതിലാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സംഘടനാ പ്രതിനിധികളായഎം. ശിവപ്രാസാദ്, എ.കെ. മനോജ്, എന്‍. ഗോപാലകൃഷ്ണന്‍, ഷീജ ബിജു. എം. സിനത്ത് ബി.ഡി.ഒ സി.എഫ്.മെല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുണ്ടറ മണ്ഡലത്തിലെ യോഗം കയര്‍ഫെഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷനായി. ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ചെയര്‍പേഴ്‌സണായി സംഘാടക സമിതിക്ക് രൂപംനല്‍കി.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍, പദ്മാകരന്‍, എല്‍. രാജന്‍, ആര്‍. ലറ്റിഷ, ജി ശ്രീദാസന്‍, രമ കരുണാകരന്‍, പി.എസ്. ലീലാമ്മ, പി. സുരേഷ് കുമാര്‍, എന്‍.സി. രാജ, മെല്‍വിന്‍, മുഖത്തല ബി.ഡി.ഒ വിമല്‍ ചന്ദ്രന്‍, ചിറ്റുമല ബി.ഡി.ഒ അനില്‍കുമാര്‍തുടങ്ങിയവര്‍പങ്കെടുത്തു.

പത്തനാപുരം നിയോജകമണ്ഡലത്തിലെ യോഗം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എസ്. സജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത രാജേന്ദ്രന്‍ അധ്യക്ഷയായി. എന്‍.പി ഗണേഷ്‌കുമാര്‍, സംഘടനാ പ്രതിനിധികളായ സുനിത പ്രകാശന്‍, കെ.ആര്‍. രാജേന്ദ്രന്‍, എന്‍. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Women wall; rganizing Committee in five constituencies at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X