കാലുപിടിപ്പിച്ചു, കുനിച്ച് പിടിച്ച് കൂമ്പിനിടിച്ചു... കൊല്ലത്ത് യുവാവിന് ക്രൂര മര്‍ദ്ദനം
കൊല്ലം: വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്തെ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്.യുവാവിനെ വിളിച്ചുവരുത്തി കാല് പിടിപ്പിച്ചതിന് ശേഷമായിരുന്നു മർദനം. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തൊമ്പതുകാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി കൂമ്പിനിടിച്ച് ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം.രാഹുലിനെതിരെ 19-കാരൻ സമൂഹ മാധ്യമങ്ങളിൽ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ കൊറിയർ നൽകാൻ എന്ന വ്യാജേന യുവാവിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തുർടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും കരുനാഗപ്പള്ളി സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയുമായിരുന്നു.പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
രണ്ടുപേരും രണ്ടു സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു.
ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം കൊല്ലം വാളത്തുങ്കലില്‍ ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ലേയ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു.












Click it and Unblock the Notifications