യുവാവ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച സംഭവം; യുവതി അറസ്റ്റില്‍; കൊലപാതകമെന്ന പൊലീസ്
കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശ് എന്ന യുവാവിനെയായിരുന്നു സുഹൃത്തായ രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിനേശിന്റെ തലക്ക് മുറിവേറ്റിറ്റുണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ രശ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടത്തിയ ഒരു സുഹൃത്തിനൊപ്പം രശ്മീയുടെ വീട്ടിലെത്തിയ ദിനേശ് സുഹൃത്തുമായി വഴക്കിടുകയായിരുന്നുവെന്നും പിടിച്ചുമാറ്റുന്നതിനിടെ ദിനേശ് നിലത്ത് വീണ് തലക്ക് പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നുവന്നാണ് രശ്മിയുടെ മൊഴി.
സംഭവ സമയത്ത് വീട്ടില്‍ ഇവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദിനേശിനെ നിലത്ത് തള്ളിയിട്ട് തലക്ക് ദുരുതല പരിക്കേല്‍പ്പിച്ചതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ദിനേശ് വീണ സ്ഥലത്ത് നിന്നും അദ്ദേഹത്തെ അടുക്കള വരെ വലിച്ചിഴച്ച് കൊണ്ട് പോയതിന്റെ പാടുകളും ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവറാണ് ദിനേശ്. രശ്മിക്ക് പുറമേ ദിനേശിന്റെ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ രശ്മിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications