എംഎല്‍എയ്ക്ക് മുന്നില്‍ മുണ്ട് പൊക്കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം! എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവും!
കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് മുന്നില്‍ തുണിയുരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാം എന്നുളള എംഎല്‍എയുടെ പരാമര്‍ശത്തിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മുണ്ട് പൊക്കി പ്രതിഷേധിച്ചത്. മാത്രമല്ല എംഎല്‍എയ്ക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.
കുന്നത്തൂര്‍ എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടല്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു. പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങവേ എംഎല്‍എയുടെ വാഹനം യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്ക് നേരെ തെറിയഭിഷേകം തന്നെ നടത്തി. മാത്രമല്ല പ്രവര്‍ത്തകരില്‍ ഒരാള്‍ കാറിന് മുന്നില്‍ നിന്ന് മുണ്ടുരിഞ്ഞ് കാണിക്കുകയുമായിരുന്നു.

നിയമസഭയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം തന്നെ പൊതുപരിപാടികളില്‍ വെച്ച് തടയുന്നതും വീട്ടില്‍ വന്ന് സമരം ചെയ്യുന്നതും തന്റെ വാഹനം തടയുകയും ചെയ്യുന്നത് അടക്കമുളള പ്രവര്‍ത്തികള്‍ ശരിയാണോ എന്ന് പ്രതിഷേധക്കാര്‍ ആലോചിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പ്രതികരിച്ചു.
പോലീസ് ഇടപെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് പോകാനുളള വഴിയൊരുക്കിയത്. സംഭവത്തില്‍ എംഎല്‍എ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ ശാസ്താം കോ്ട്ട പോലീസ് കേസെടുത്തു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിച്ച കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് എതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം മന്ത്രി കെടി ജലീലിന് എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. സ്വന്തം നാടായ വളാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രിക്ക് നേരെ വഴിനീളെ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നു ആലപ്പുഴയില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറുമുണ്ടായി. വന്‍ സുരക്ഷയിലാണ് തിരുവനന്തപുരത്തേക്കുളള മന്ത്രി ജലീലിന്റെ യാത്ര.












Click it and Unblock the Notifications