മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും പൊലീസുകാരുടെയും വീട് ആക്രമിക്കും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്
കൊല്ലം: ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെയും പൊലീസുകാര്‍ക്കെതിരെയും ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ് രംഗത്ത്. പൊലീസുകാരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും വീട് കയറി ആക്രമിക്കുമെന്നാണ് യുവമോര്‍ച്ച് നേതാവ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.

മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയാണെന്നും എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്നും സംബന്ധിച്ച എല്ലാ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു നേതാവിന്റെ ഭീഷണി. പൊലീസുകാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടിലേക്ക് അകാരണമായി പൊലീസ് കയറുന്നുവെന്നും തിരിച്ചും അതേ നാണയില്‍ മറുപടി നല്‍കുമെന്നും ശ്യാം രാജ് പറഞ്ഞു.
നേരത്തെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കാറിന് കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നുമായിരുന്നു കേസ്. ഈ കേസിന്റെ പശ്ചാത്തലത്തില്‍ യുമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടിലേക്ക് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച നേതാവിന്റെ വിമര്‍ശനം. അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല.
Recommended Video
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications