• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് പത്ത് പേർക്ക് കൊറോണ വൈറസ്: എട്ടുപേരും മുംബൈയിൽ നിന്നെത്തിയത്, ഒരാൾ വിദേശത്ത് നിന്നെത്തി

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പത്തുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്. ജൂണ്‍ നാലിന് മുംബൈയിൽ നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6) ജൂണ്‍ അഞ്ചിന് മുംബൈയിൽ നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയിൽ നിന്നെത്തിയ പായിപ്പാട് സ്വദേശി(35), ജൂണ്‍ ആറിന് ചെന്നൈയിൽ നിന്നെത്തിയ ചെമ്പ് സ്വദേശി(32), ജൂണ്‍ 11ന് സൗദി അറേബ്യയിൽ നിന്നെത്തിയ വെള്ളാവൂര്‍ സ്വദേശിനി(36) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവർക്ക്!!

ഇതില്‍ പായിപ്പാട് സ്വദേശി ചങ്ങനാശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലും മറ്റുള്ളവര്‍ ഹോം ക്വാറന്റൈനിലുമായിരുന്നു കഴിഞ്ഞുവന്നിരുന്നത്. എല്ലാവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ രോഗമുക്തരായി. ദുബായിൽ നിന്ന് മെയ് 11ന് എത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി(26), മെയ് 28ന് താജിക്കിസ്ഥാനിൽ നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥീരീകരിച്ച കങ്ങഴ സ്വദേശി(28), മെയ് 18ന് മുംബൈയില്‍ നിന്നെത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിനി(32) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ജില്ലയില്‍ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    ജില്ലയില്‍ നിലവില്‍ 83 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ 40 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 19 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

    English summary
    10 New coronavirus cases in Kottayam today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X