കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് നൂറ് പേർക്ക് കൊവിഡ്: 90 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, ഡോക്ടർക്കും രോഗം!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 100 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 890 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ നൂറെണ്ണമാണ് പോസിറ്റീവായത്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന അഞ്ചു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73ഉം സമ്പര്‍ക്കം വഴി, 30 പേര്‍ക്ക് രോഗമുക്തിആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73ഉം സമ്പര്‍ക്കം വഴി, 30 പേര്‍ക്ക് രോഗമുക്തി

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍. ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റയിനില്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9871 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍(41) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coran-093-15

കോട്ടയം സ്വദേശി(33), കോട്ടയം മൂലേടം സ്വദേശി(50), കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിനി(53), കോട്ടയം ഇറഞ്ഞാല്‍ സ്വദേശി(61), കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിനി(38), കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി(12),
കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി(7), കോട്ടയം സ്വദേശി(33), കോട്ടയം വേളൂര്‍ സ്വദേശി(24), കോട്ടയം സ്വദേശി(24), കോട്ടയം മൂലവട്ടം സ്വദേശി(32), കോട്ടയം മൂലവട്ടം സ്വദേശിനി(33), കോട്ടയം കീഴുക്കുന്ന് സ്വദേശിനി(62),
കോട്ടയം കീഴുക്കുന്ന് സ്വദേശിനി(89) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം മൂലവട്ടം സ്വദേശിനി(27), കോട്ടയം മൂലവട്ടം സ്വദേശിനി(28), കോട്ടയം സ്വദേശി(58), കോട്ടയം സ്വദേശി(38), കോട്ടയം നാട്ടകം സ്വദേശി(33), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(34), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(4), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി(8), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(53), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി(13), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(18), ഏറ്റുമാനൂര്‍ സ്വദേശി(19), ഏറ്റുമാനൂര്‍ സ്വദേശി(20), ഏറ്റുമാനൂര്‍ സ്വദേശി(63), ഏറ്റുമാനൂര്‍ സ്വദേശി(26), ഏറ്റുമാനൂര്‍ സ്വദേശി(58), ഏറ്റുമാനൂര്‍ സ്വദേശിനി(40) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(78), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി(73), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിയായ ആണ്‍കുട്ടി(12), ഏറ്റുമാനൂര്‍ സ്വദേശി(48), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(64), ഏറ്റുമാനൂര്‍ പേരൂര്‍സ്വദേശിനി(35),വിജയപുരം പാറമ്പുഴ സ്വദേശിനി(62), വിജയപുരം വടവാതൂര്‍ സ്വദേശിനി(42), വിജയപുരം വടവാതൂര്‍ സ്വദേശിനി(15), വിജയപുരം വടവാതൂര്‍ സ്വദേശിനി(70), വിജയപുരം വടവാതൂര്‍ സ്വദേശി(28), വിജയപുരം വടവാതൂര്‍ സ്വദേശി(39), വിജയപുരം വടവാതൂര്‍ സ്വദേശി(40), അതിരമ്പുഴ സ്വദേശി(25), അതിരമ്പുഴ സ്വദേശി(63), അതിരമ്പുഴ സ്വദേശി(45), എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതിരമ്പുഴ സ്വദേശി(52), അതിരമ്പുഴ സ്വദേശി(30), അതിരമ്പുഴ സ്വദേശി(50), മറവന്തുരുത്ത് സ്വദേശിനി(41), മറവന്തുരുത്ത് സ്വദേശിയായ ആണ്‍കുട്ടി(11), മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(9), മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(4), കാഞ്ഞിരപ്പള്ളി സ്വദേശി(16), കാഞ്ഞിരപ്പള്ളി സ്വദേശിനി(68), കാഞ്ഞിരപ്പള്ളി സ്വദേശിനി(40), കാഞ്ഞിരപ്പള്ളി സ്വദേശിനി(20), പാറത്തോട് ആനക്കല്ല് സ്വദേശിനി(19), പാറത്തോട് ആനക്കല്ല് സ്വദേശിയായ ആണ്‍കുട്ടി(12),പാറത്തോട് സ്വദേശിനി(22), പാറത്തോട് ആനക്കല്ല് സ്വദേശി(52), ആര്‍പ്പൂക്കര സ്വദേശി(42), ആര്‍പ്പൂക്കര സ്വദേശിനി(21), ആര്‍പ്പൂക്കര സ്വദേശി(32), തലയാഴം സ്വദേശിനി(58)എന്നിവർക്കും ഇന്ന് രോഗം സ്ഥിരികരിച്ചത് സമ്പർക്കത്തിലൂടെയാണ്.

തലയാഴം സ്വദേശിനി(29), തലയാഴം സ്വദേശി(48), തൃക്കൊടിത്താനം സ്വദേശിനി(26), തൃക്കൊടിത്താനം സ്വദേശിനി(54), തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി(3), വെള്ളൂര്‍ സ്വദേശി(92), വെള്ളൂര്‍ സ്വദേശി(40), അയ്മനം സ്വദേശി(64),
അയ്മനം സ്വദേശിനി(31), കടുത്തുരുത്തി സ്വദേശിനി(53), മാടപ്പള്ളി സ്വദേശിനി(76), പായിപ്പാട് സ്വദേശി(22),
വെള്ളാവൂര്‍ സ്വദേശി(45), കുറിച്ചി സചിവോത്തമപുരം സ്വദേശി(25), കുമരകം സ്വദേശി(34), മീനടം സ്വദേശി(37),
പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(57), അകലക്കുന്നം സ്വദേശി(56) എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് സമ്പർക്കം മുഖേനയാണ്.

മുളക്കുളം സ്വദേശിനി(41), മാഞ്ഞൂര്‍ സ്വദേശി(27), ചങ്ങനാശേരി ഇത്തിത്താനം സ്വദേശി (20), വാകത്താനം സ്വദേശിനി(40), കറുകച്ചാല്‍ സ്വദേശിനി(49), എരുമേലി സ്വദേശിനി(48), ദുബായില്‍നിന്ന് എത്തിയ കോട്ടയം പുത്തനങ്ങാടി സ്വദേശി(38), ഖത്തറില്‍നിന്ന് എത്തിയ കടുത്തുരുത്തി സ്വദേശി(41), ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(28), ദുബായില്‍നിന്നെത്തിയ കോട്ടയം സ്വദേശി(31) എന്നിവർക്കും രോഗം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആന്ധ്രാ പ്രദേശില്‍നിന്നെത്തിയ തലനാട് സ്വദേശി(22), മംഗലാപുരത്തുനിന്നെത്തിയ മൂന്നിലവ് സ്വദേശി(40), ബാംഗ്ലൂരില്‍നിന്നെത്തിയ കൂരോപ്പട സ്വദേശിനി(20), മുംബൈയില്‍നിന്നെത്തിയ കൂരോപ്പട സ്വദേശിനി(26), മംഗലാപുരത്തുനിന്നെത്തിയ പാമ്പാടി സ്വദേശിനി(33) എന്നിവർക്കും ഇന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
100 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X