Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗികളുടെ എണ്ണം ഉയരുന്നു: 11 പേർക്ക് രോഗം, ആറ് പേർ വിദേശത്ത് നിന്നെത്തിയവർ!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം ബാധിച്ച് കോട്ടയം ജില്ലക്കാരായ 67 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 39 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 26 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയില്‍നിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ദില്ലിയിൽ നിന്നും മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28), മുംബൈയില്‍നിന്നും ജൂണ്‍ ഒന്നിന് വിമാനത്തില്‍ എത്തിയ ചിറക്കടവ് സ്വദേശി (53) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മുംബൈയില്‍ നിന്നും ജൂണ്‍ ഒന്നിന് വിമാനത്തില്‍ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

coronavirus-1

കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് എത്തിയ നെടുംകുന്നം സ്വദേശി(36) ഇതേ വിമാനത്തില്‍ എത്തിയ മറ്റൊരാള്‍ക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 12ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

റിയാദില്‍നിന്നും ജൂണ്‍ എട്ടിന് ഭാര്യയ്ക്കൊപ്പം എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(33). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ദില്ലിയില്‍നിന്നും ജൂണ്‍ ആറിന് ട്രെയിനില്‍ എത്തിയ ഗര്‍ഭിണിയായ തൃക്കൊടിത്താനം സ്വദേശിനി(32). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

Recommended Video

cmsvideo
    ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

    മുംബൈയില്‍ നിന്നും ജൂണ്‍ എട്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി(27). രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചത്. കുവൈറ്റില്‍നിന്നും ജൂണ്‍ രണ്ടിന് എത്തിയ ചങ്ങനാശേരി മലകുന്നം സ്വദേശിനി(53). ഹോം ക്വാറന്‍റയിനിലായിരുന്നു. ദുബായില്‍നിന്നും ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

    ദില്ലിയില്‍നിന്നും ജൂണ്‍ 15ന് എത്തിയ കറുകച്ചാല്‍ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെഎസ്ആര്‍ടിസി ബസില്‍ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈറ്റില്‍നിന്നും ജൂണ്‍ 12ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(34).

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+