കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് രോഗികളുടെ എണ്ണം കൂടുന്നു: ഇന്ന് 11 പേർക്ക് കൊറോണ വൈറസ്, ആറ് വിദേശത്ത് എത്തിയവർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ പതിനൊന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കുവൈറ്റില്‍ നിന്നും സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ദില്ലിയില്‍ നിന്നും വന്ന മൂന്നു പേര്‍ക്കു വീതവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

 കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം: കൂടുതൽ പേർ കുടുങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം: കൂടുതൽ പേർ കുടുങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ്

റിയാദില്‍നിന്നും കെയര്‍ടേക്കര്‍ക്കൊപ്പം എത്തിയ പത്തും ആറും വയസുള്ള കുട്ടികളും ദില്ലിയിൽ നിന്നെത്തി ഒരുമിച്ച് ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നഴ്സുമാരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഒന്‍പതു പേര്‍ വീട്ടിലും രണ്ടു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

 corona15

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

ജൂണ്‍ 16 ന് ദില്ലിയിൽ നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശിനിയായ നഴ്സ്(23) ആണ് രോഗം സ്ഥിരീകരിച്ച ഒരാൾ. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കിയതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർക്കൊപ്പം ദില്ലിയിൽ നിന്നെത്തി നഴ്സിനൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ നഴ്സ്(24)നും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു,.

ജൂണ്‍ എട്ടിന് റിയാദില്‍ നിന്ന് കെയര്‍ ടേക്കര്‍ക്കൊപ്പം എത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (10)യ്ക്കും ആറ് വയസ്സുള്ള സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തുകയായിരുന്നു.

ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി (51) ഉം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. .
. ജൂണ്‍ 13 ന് റിയാദില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശി(30)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.

ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി എരുമേലിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26)യ്ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജൂണ്‍ 14 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി (46) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്.

മെയ് 29 ന് മുംബൈയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (25). രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (38). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ജൂണ്‍ ഒന്‍പതിന് ദില്ലിയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(30). ദില്ലിയിൽ ആരോഗ്യപ്രവര്‍ത്തകനായി ജോലി നോക്കി വരികയായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

English summary
11 New Coronaviruscases reported in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X