കോട്ടയത്ത് ആയിരം കടന്ന് കൊവിഡ് ബാകോട്ടയത്ത് ആയിരം കടന്ന് കൊധിതർ: 1154 പേർക്ക് കൊവിഡ്, സമ്പർക്ക വ്യാപനം രൂക്ഷം
കോട്ടയം: കോട്ടയം ജില്ലയിൽ 1154 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതാദ്യമായാണ് ജില്ലയിൽ ഒരു ദിവസം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 20.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1146 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 516 പുരുഷന്മാരും 491 സ്ത്രീകളും 147 കുട്ടികളും ഉൽപ്പെടുന്നു. 60 വയസിനു മുകളിലുള്ള 176 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
264 പേർ രോഗമുക്തരായി. 5850 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര് കോവിഡ് ബാധിതരായി. 85811 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 16519 പേര് ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം കോട്ടയം 142, അതിരമ്പുഴ 50, മാടപ്പള്ളി, കറുകച്ചാൽ 41, പാമ്പാടി 40, കല്ലറ 39, കടുത്തുരുത്തി 37, തിരുവാർപ്പ് 35, ചങ്ങനാശേരി 34, കൂരോപ്പട 32, മാഞ്ഞൂർ 31, മുണ്ടക്കയം 26, പുതുപ്പള്ളി, നീണ്ടൂർ 24, കുമരകം 23, ഏറ്റുമാനൂർ,ആർപ്പൂക്കര 21, കാഞ്ഞിരപ്പള്ളി, മേലുകാവ് 18, വൈക്കം, പള്ളിക്കത്തോട് 17, പൂഞ്ഞാർ, പാറത്തോട്, ഉഴവൂർ 16 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചിറക്കടവ്, തൃക്കൊടിത്താനം 15, അകലക്കുന്നം 14, വാഴൂർ, കിടങ്ങൂർ, അയർക്കുന്നം 13, പാലാ 12, കരൂർ, ഭരണങ്ങാനം, കാണക്കാരി, കടനാട്, വെള്ളൂർ, മണർകാട് 11, ഈരാറ്റുപേട്ട, വെള്ളാവൂർ - 10, വാകത്താനം, ഞീഴൂർ, അയ്മനം, പനച്ചിക്കാട്, കുറിച്ചി, വിജയപുരം 9, ഉദയനാപുരം, എരുമേലി 8, പായിപ്പാട്, മറവന്തുരുത്ത്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര 7, മണിമല, ചെമ്പ്, വെളിയന്നൂർ, രാമപുരം, കടപ്ലാമറ്റം,തിടനാട് 6, നെടുംകുന്നം, കൊഴുവനാൽ, മീനടം 5, തലപ്പലം, മുത്തോലി, കോരുത്തോട്, മുളക്കുളം, എലിക്കുളം, മരങ്ങാട്ടുപിള്ളി - 4, കൂട്ടിക്കൽ, തലയോലപ്പറമ്പ്, കങ്ങഴ, കുറവിലങ്ങാട് 3, തലയാഴം, മൂന്നിലവ്, മീനച്ചിൽ 2, തീക്കോയി, ടിവി പുരം, തലനാട് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications