Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 12 പേർക്ക് കൂടി കൊറോണ വൈറസ്: ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം, രോഗികളുടെ എണ്ണത്തിൽ വർധന

കോട്ടയം: കോട്ടയം ജില്ലയിൽ 12 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർക്ക് സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്കു കൂടി രോഗം ബാധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചു പേര്‍. രോഗം സ്ഥിരീകരിച്ചവരിൽ ഇതില്‍ ഒരാള്‍
പത്തനംതിട്ട സ്വദേശിയാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33), മകന്‍ (4), സഹോദരന്‍ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരന്‍(38) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റിവായത്. ഭാര്യയും മകനും സഹോദരനും മണര്‍കാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാലുപേര്‍ക്ക് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി(25)യുടെ പരിശോധനാ ഫലവും ഇന്ന് പോസിറ്റീവായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതോടെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി(34)ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു. അബുദാബിയില്‍നിന്നും ജൂണ്‍ 29ന് എത്തി നാലുകോടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി(42), കുവൈറ്റില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍
കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(38) എന്നിവർക്ക് രോഗ ലക്ഷണമില്ലായിരുന്നുവെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചുണ്ട്.

coronavirus19-1583

മുംബൈയില്‍നിന്ന് ട്രെയിനില്‍ ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(45). യു.കെയില്‍നിന്ന് ജൂണ്‍ 23ന് മുംബൈയില്‍ എത്തിയശേഷം ഏഴു ദിവസം അവിടെ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്നു. മുംബൈയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് ജൂലൈ 10ന് ബസില്‍ എത്തി മാടപ്പള്ളിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പുറം സ്വദേശി(48), ഉത്തര്‍പ്രദേശില്‍നിന്നും ജൂണ്‍ 25ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(35). ഒപ്പം യാത്ര ചെയ്ത് എത്തിയ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

മസ്ക്കറ്റില്‍നിന്നെത്തി ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശി(38) രോഗമുക്തനായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 145 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ആകെ 328 പേര്‍ക്ക് രോഗം ബാധിച്ചു. 183 രോഗമുക്തരായി. കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -30, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-31, പാലാ ജനറല്‍ ആശുപത്രി- 27, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-20, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+