കോട്ടയത്ത് രോഗവ്യാപനം രൂക്ഷം: മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ്, 22 പോലീസുകാർക്ക് വൈറസ്
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ പന്ത്രണ്ട് ഡോക്ടർമാർക്ക് വൈറസ് ബാധ. മെഡിക്കൽ കോളേജിലെ സർജറി, പൽമണറി വിഭാഗങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡോക്ടർമാർക്കിടയിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിലെ ശസ്ത്രക്രിയ വെട്ടിക്കുറയ്ക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ സന്ദർശകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അടിയന്തര ശസ്ത്രക്രിയകളൊന്നും തന്നെ റദ്ദാക്കില്ലെന്ന് ആശുപത്രി അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റദിവസം പന്ത്രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടമാരിൽ കൂടുതൽ പേർക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികർ വിലയിരുത്തുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാരിൽ നടത്തിയ പരിശോധനയുടെ ഫലം വരാനിരിക്കെ കൂടുതൽ പേർക്കും രോഗം സ്ഥിരീകരിക്കാനാണ് സാധ്യതയെന്നും പറയുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. മെഡിക്കൽ കോളേജിലേക്ക് മറ്റ് ആശുപത്രികളിൽ നിന്ന് എത്തുന്ന രോഗികളെ പരിശോധിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശമുണ്ട്.

പാലാ പോലീസ് സ്റ്റേഷനിലെ പത്ത് പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ സ്റ്റേഷനിലെ സബ് ഇൻസ്പ്കെടർമാരുടെ കൊവിഡ് പരിശോധനാ ഫലവും പുറത്തുവന്നിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും പോലീസ് നിർദേശമുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 22 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 23 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications